Thursday, June 13, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 04.22 PM

ഓസ്‌ട്രേലിയയ്‌ക്കെതിരെ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാക്കിസ്താന്‍: കാരണം കറുത്ത 'ജൂണ്‍ 10'!

Pakistan,  Black arm bands

ടൗണ്‍ടണ്‍: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാക്കിസ്താന്‍. മുന്‍ താരത്തിന്റെയും പാക്ക് അമ്പയറുടെയും മരണത്തില്‍ അനുശോചിച്ചാണ് പാക്ക് ടീം കറുത്ത ആം ബാന്‍ഡ് ധരിച്ചിറങ്ങിയത്.

പാക്ക് ക്രിക്കറ്റിലെ രണ്ടു പേരുടെയും വിടവാങ്ങല്‍ ജൂണ്‍ 10 നായിരുന്നു. ക്രിക്കറ്റ് താരവും പരിശീലകനുമായ അക്തര്‍ സര്‍ഫറാസും പാക്ക് അമ്പയറായ റിയാസുദ്ദീന്റെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് ടീം ഇംഗ്ലണ്ടിലെ ടൗണ്‍ടണില്‍ ഇറങ്ങിയിരിക്കുന്നത്. 1997- 98 കാലഘട്ടത്ത് പാക്കിസ്താനായി നാല് അന്താരാഷ്ട്ര മത്സരങ്ങള്‍ സര്‍ഫറാസ് കളിച്ചിട്ടുണ്ട്.

മൂന്നു മത്സരങ്ങള്‍ കളിച്ച പാക്കിസ്താന്‍ മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ട പാക്കിസ്താന്‍ രണ്ടാം മത്സരത്തില്‍ ഇംണ്ടിനെ തകര്‍ത്തിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് മാത്രമാണ് ടീമിന് ലഭിച്ചത്.

Ads by Google
Wednesday 12 Jun 2019 04.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW