Wednesday, June 26, 2019 Last Updated 17 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 04.29 PM

ക്യാന്‍സറുണ്ടെന്ന് ആര്‍.സി.സി; ഇല്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജ്... ക്യാന്‍സര്‍ പേടിയില്‍ കട്ടപ്പന സ്വദേശി

uploads/news/2019/06/314359/cancer.jpg

ഗാന്ധിനഗര്‍ : ക്യാന്‍സര്‍ രോഗം ഉണ്ടെന്നും ഇല്ലെന്നുമുള്ള തെറ്റായ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയത്തെ തുടര്‍ന്ന് നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയവുമാണ് ഇത്.

ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു വാര്‍ത്തകൂടിയാണ് വീണ്ടും വന്നിരിക്കുന്നത്. തിരുവനന്തപുരം ആര്‍സിസിയില്‍ നടത്തിയ പരിശോധനയില്‍ കാന്‍സര്‍ രോഗമുണ്ടെന്ന് കണ്ടെത്തി. അതേ സമയം കോട്ടയം മെഡിക്കല്‍ കോളജ് പതോളജിയില്‍ നടത്തിയ പരിശോധനയില്‍ രോഗിക്ക് കാന്‍സറില്ല. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഡോക്ടര്‍മാര്‍.

സംഭവം ഇങ്ങനെ....

കട്ടപ്പന സ്വദേശിയായ രോഗി തിരുവനന്തപുരം ആര്‍സിസിയില്‍ നടത്തിയ പരിശോധനാ രേഖകളുമായാണ് കോട്ടയം മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്. ചികിത്സ ആരംഭിക്കുന്നതിനു മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജ് പതോളജി ലാബില്‍ ബയോപ്‌സി പരിശോധന നടത്തി ലഭിച്ച റിപ്പോര്‍ട്ടില്‍ അര്‍ബുദ രോഗമില്ലെന്ന് കണ്ടെത്തി.

രണ്ടു തരത്തിലുള്ള റിപ്പോര്‍ട്ടിന്റെ പേരില്‍ പരാതികളും പോലീസ് കേസുകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ഓങ്കോളജി വിഭാഗം ഡോക്ടര്‍മാര്‍.

എന്നാല്‍ രോഗിക്ക് അര്‍ബുദ ചികിത്സ നല്‍കണമെന്ന ബന്ധുക്കളുടെ ആഗ്രഹപ്രകാരം ചികിത്സ നല്‍കുവാന്‍ തയാറാകുകയാണ് ഓങ്കോളജി യൂണിറ്റ് ചീഫ് ഡോ.സുരേഷ് കുമാര്‍. കട്ടപ്പന സ്വദേശിയായ 50 വയസുകാരനാണ് രോഗി.

ആമാശയത്തില്‍ അര്‍ബുദം ബാധിച്ചു തുടങ്ങിയെന്നാണ് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നും ലഭിച്ച വിവിധ പരിശോധനാ ഫലങ്ങളില്‍ പറയുന്നത്. തിരുവനന്തപുരത്തെ ചികിത്സയേക്കാള്‍ യാത്രാ സൗകര്യം കോട്ടയം മെഡിക്കല്‍ കോളജ് ആയതിനാല്‍ രോഗിയുടെ ബന്ധുക്കള്‍ ഇവിടെ ചികിത്സ നടത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അതനുസരിച്ച് രോഗിയുമായി ബന്ധുക്കള്‍ ഇന്നലെ ഓങ്കോളജി യൂണിറ്റ് ചീഫ് ഡോ.സുരേഷ് കുമാറിനെ കണ്ടു. ഒരു രോഗിക്ക് രണ്ടു തരത്തിലുള്ള ബയോപ്‌സി റിപ്പോര്‍ട്ട് ലഭിച്ച വിവരമറിഞ്ഞ് ഓങ്കോളജി ചീഫ് ഡോ.സുരുഷ് കുമാറുമായി ബന്ധപ്പെട്ടപ്പോള്‍ ശരിയാണെന്ന് അദേഹം പറഞ്ഞു. േ

രാഗിക്ക് ഇന്നു ചികിത്സ ആരംഭിക്കും. രണ്ടു തരത്തിലുള്ള ബയോപ്‌സി റിപ്പോര്‍ട്ടിന്റെ പേരില്‍ കീമോ തെറാപ്പി ചികിത്സ നടത്തിയത് വിവാദമാവുകയും പോലീസ് കേസ് ഉള്‍പ്പെടെ നിരവധി പരാതി തനിക്കെതിരെ നിലനില്‍ക്കുന്നതിനാല്‍ ചികിത്സ നല്‍കുവാന്‍ ആദ്യം ഡോ.സുരേഷ് കുമാര്‍ വിസമ്മതിച്ചു.
തിരുവനന്തപുരത്ത് പോയി ചികിത്സ തുടരുവാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ബന്ധുക്കള്‍ തയാറായില്ല. ഒടുവില്‍ രോഗിക്ക് ചികിത്സ നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം ആര്‍ സി സിയിലും, കോട്ടയം മെഡിക്കല്‍ കോളജിലും ഒരു രോഗിക്ക് രണ്ടു തരത്തിലുള്ള ബയോപ്‌സി റിപ്പോര്‍ട്ട് വരുന്നതെങ്ങനെയാണെന്നാണ് ഇനി അറിയേണ്ടത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW