Friday, June 21, 2019 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 04.08 PM

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബിഎംഡബ്ല്യു, ജെഎല്‍ആര്‍ ഒന്നിക്കുന്നു

electric vehicle by bmw jlr

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബിഎംഡബ്ല്യു സഹകരിച്ച് പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുവേണ്ട പുതു തലമുറ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് ഇത്. ഇരു കമ്പനികളും ഇഡിയു അഥവാ ഇലക്ട്രിക് ഡ്രൈവ് സിസ്റ്റങ്ങളാണ് സംയുക്തമായി വികസിപ്പിക്കുന്നത്.

സഖ്യം എപ്പോള്‍ ഫലം കണ്ടുതുടങ്ങുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കുന്നില്ല. എന്നാല്‍ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കാം. ഗവേഷണം, വികസനം, എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ ഇരു കമ്പനികളും സംയുക്ത നിക്ഷേപം നടത്തും. എന്നാൽ, കരാറിന്റെ സാമ്പത്തിക വശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ജെഎല്‍ആറിനെ പിഎസ്എ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന കിംവദന്തികള്‍ ധാരാളമാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. മാത്രമല്ല, സാമ്പത്തിക വര്‍ഷത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 3.6 ബില്യണ്‍ പൗണ്ട് (31,654 കോടി ഇന്ത്യന്‍ രൂപ) നഷ്ടം നേരിട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന് ആഴ്ച്ചകള്‍ക്കകമാണ് ഇപ്പോഴത്തെ പ്രഖ്യാപനം. പുതിയ സഹകരണത്തിലൂടെ ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് ജെഎല്‍ആര്‍, ബിഎംഡബ്ല്യു പ്രതീക്ഷിക്കുന്നത്.

വിവിധ വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ലാഭകരമാക്കുന്നതിനുള്ള വഴികള്‍ തേടുകയാണ്. വാഹന വ്യവസായത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം സഖ്യങ്ങളില്‍ ഒടുവിലത്തേതാണ് ജെഎല്‍ആര്‍-ബിഎംഡബ്ല്യു സഖ്യം.

ബിഎംഡബ്ല്യുവിന്റെ ആസ്ഥാനമായ ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ഇഡിയുകള്‍ വികസിപ്പിക്കുന്നതിന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബിഎംഡബ്ല്യു ഒരുമിച്ച് പ്രവര്‍ത്തിക്കും. തുടര്‍ന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവറും ബിഎംഡബ്ല്യുവും അവരുടേതായ പ്ലാന്റുകളില്‍ ഇഡിയുകള്‍ നിര്‍മ്മിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW