Friday, June 21, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 04.01 PM

ഓണർ 20 പ്രോ, ഓണർ 20, ഓണർ 20 ഐ ഫോണുകൾ ഇന്ത്യയിൽ

honor 20 honor 20 pro honor 20i launched in india

ഓണർ 20 സീരീസിലെ ഫോണുകൾ ഓണർ ഇന്ത്യയിൽ പുറത്തിറക്കി. ഓണർ 20 പ്രോ, ഓണർ 20, ഓണർ 20 ഐ എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്.

എല്ലാ മോഡലുകളും ഫ്ലിപ്കാർട്ട് വഴി മാത്രമായിരിക്കും വാങ്ങാൻ കഴിയുകഎന്നാണ് സൂചന. ഓണർ പാഡ് 5 മോഡലും കമ്പനി ഇന്ത്യയിൽ പുറത്തിറക്കി. 39,999 രൂപയാണ് ഓണർ 20 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില. ഓണർ 20 യുടെ 6ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 32,999 രൂപയും ഓണർ 20 ഐ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 14,999 രൂപയുമാണ്.

കഴിഞ്ഞ മാസം ലണ്ടനിലാണ് ഓണർ 20 പ്രോ, ഓണർ 20 എന്നിവ ആദ്യമായി പുറത്തിറക്കിയത്. ഓണർ 20 ഐ ചൈനയിലാണ് പുറത്തിറക്കിയത്. ഓണർ പാഡ് 5 ന്റെ രണ്ടു മോഡലുകളാണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയത്. 15,499 രൂപയാണ് 8 ഇഞ്ചിന്റെ 3ജിബി/32 ജിബി മോഡലിന്റെ വില. 4 ജിബി/64 ജിബി മോഡലിന്റെ വില 17,499 രൂപയുമാണ്. 10.1 ഇഞ്ചിന്റെ 3ജിബി/32 ജിബി മോഡലിന് 16,999 രൂപയും 4ജിബി/64 ജിബി മോഡലിന് 18,999 രൂപയുമാണ് വില.

ഓണർ 20 പ്രോയുടേത് 6.26 ഇഞ്ച് എൽസിഡി സ്ക്രീനാണ്. 4000 എംഎഎച്ച് ആണ് ബാറ്ററി. കിരിൻ 980 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 8 ജിബിയാണ് റാം. 256 ജിബിവരെ നീട്ടാം. സെൽഫി ക്യാമറ 32 മെഗാപിക്സലാണ് (അപേർച്ചർ f/2.0). ഫോണിന്റെ വശത്തായി ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.

പുറകിൽ നാലു ക്യാമറകളാണ് ഫോണിനുളളത്. പ്രൈമറി ക്യാമറ 48 മെഗാപിക്സലിന്റേതാണ് (അപേർച്ചർ f/1.4), 16 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ആണ് മറ്റു മൂന്നു ക്യാമറകളും. ആൻഡ്രോയിഡ് 9.0 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ ഒഎസാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

ഓണർ 20 യിൽ ഓണർ 20 പ്രോയുടെ അതേ വലിപ്പവും സ്ക്രീനും പ്രൊസസറുമാണ് ഉള്ളത്. ഓണർ 20 യുടെ മുൻക്യാമറ പ്രോയിലേതുപോലെയാണ്. 48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ + 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറകളാണ് ഫോണിലുളളത്. ബാറ്ററി 3,750 മില്ലി ആംപിയർ ആണ്.

ആൻഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 6 ജിബിയാണ് റാം. 128 ജിബിയാണ് ഇന്റേണൽ മെമ്മറി. 6.21 ഇഞ്ച് ഡിസ്‌പ്ലേയാണ് ഓണർ 20ഐയുടേത്. കിരിൻ 710 പ്രൊസസസർ. പുറകിൽ ട്രിപ്പിൾ ക്യാമറയാണ്. 25 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ആണ് ക്യാമറ.

Ads by Google
Ads by Google
Loading...
TRENDING NOW