Tuesday, June 25, 2019 Last Updated 9 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 03.42 PM

പാക്കിസ്താനെതിരെ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുമായി ഫിഞ്ച്- വാര്‍ണര്‍ സഖ്യം

Australia vs Pakistan, , World Cup 2019

ടൗണ്‍ടണ്‍: പാക്കിസ്താനെതിരെ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുമായി ഓസീസ് ഓപ്പണിങ് സഖ്യം. ടോസ് നേടിയ പാക്കിസ്താന്‍ നായകന്‍ സര്‍ഫ്രാസ് അഹ്മ്മദ് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഒന്‍പത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 56 റണ്‍സെന്ന നിലയിലാണ് ഓസീസ്. ഡേവിഡ് വാര്‍ണര്‍( 21 പന്തില്‍ 27 റണ്‍സ്), ആരോണ്‍ ഫിഞ്ച്( 39 പന്തില്‍ 22 റണ്‍സ്) എന്നിവരാണ് ക്രീസില്‍.

മാറ്റങ്ങളില്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. പാക്ക് നിരയില്‍ ഷദാബിന് പകരം ഷഹീന്‍ അഫ്രീദി ടീമില്‍ ഇടം നേടി. മൂന്നു കളികളില്‍ നിന്ന് നാലു പോയിന്റുമായി പോയിന്റ് നിലയില്‍ നാലാമതാണ് ഓസ്‌ട്രേലിയ. മൂന്നു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയിന്റുമായി പാക്കിസ്താന്‍ എട്ടാം സ്ഥാനത്താണ്. ഇന്ത്യയ്‌ക്കെതിരെയാണ് ഓസ്‌ട്രേലിയ പരാജയം രുചിച്ചത്. മഴമൂലം ശ്രീലങ്കയ്‌ക്കെതിരായ മത്സരം നഷ്ടമായതിന്റെ സങ്കടത്തിലാണ് കംഗാരുപ്പടയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് പാക്കിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇംണ്ടിനെ വീഴ്ത്തിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW