Friday, June 21, 2019 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 03.26 PM

ഷാവോമി എംഐ ബാന്‍ഡ് 4 ചൈനയിൽ പുറത്തിറക്കി

xiaomi mi band 4 launched

ഷാവോമിയുടെ എംഐ ബാന്‍ഡ് പരമ്പരയിലെ ഏറ്റവും പുതിയ പതിപ്പായ എംഐ ബാന്‍ഡ് 4 പുറത്തിറക്കി. എംഐ ബാന്‍ഡ് 3 യുടെ പിന്‍ഗാമിയായാണ് പുതിയ പതിപ്പ്. പുതിയ എംഐ ബാന്‍ഡ് പതിപ്പ് ചൈനയിലാണ് അവതരിപ്പിച്ചത്. രണ്ട് മോഡലുകളാണ് പുതിയ എംഐ ബാന്‍ഡിനുള്ളത്. ഇതില്‍ ഒന്ന് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍.എഫ്.സി.) സൗകര്യമുള്ള ഒരു പതിപ്പാണ്. ഇതിന് ചൈനയില്‍ 169 യുവാന്‍ ആണ് ( ഏകദേശം 1700 രൂപ) വില.

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് അലിപേ, വീചാറ്റ് പേ എന്നിവ ഉപയോഗിച്ച് ചൈനയില്‍ പണമിടപാട് നടത്താനാകും. എന്‍.എഫ്.സി സൗകര്യത്തോടു കൂടിയുള്ളതാണ് രണ്ടാമത്തേത്. ഇതിന് വില 229 യുവാന്‍ ആണ് ( ഏകദേശം 2,300 രൂപ ). ഇതോടൊപ്പം എംഐ ബാന്‍ഡിന് പ്രത്യേകം അവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷനും പുറത്തിറക്കിയിട്ടുണ്ട്. ഇതിന് വില 349 യുവാന്‍ ആണ് ( ഏകദേശം 3500 രൂപ വരും ). ഇതില്‍ വിവിധ നിറങ്ങളിലുള്ള ബാന്‍ഡുകളും പ്രത്യേകം ലോഹ നിര്‍മിതമായ ഡയലും, മെറ്റല്‍ റിസ്റ്റ് ബക്കിളും ഉണ്ടാവും.

50 മീറ്റര്‍ വാട്ടര്‍ റെസിസ്റ്റന്റ് ആണ് എംഐ ബാന്‍ഡ് 4. എഐബാന്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത കളര്‍ ഡിസ്‌പ്ലേ ആണ്. 0.95 ഇഞ്ച് അമോലെഡ് കളര്‍ സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. പഴയ പതിപ്പുകളിലെല്ലാ മോണോക്രോം സ്‌ക്രീന്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പഴയ പതിപ്പുകളേക്കാള്‍ 39.9 ശതമാനം വലിയ സ്‌ക്രീന്‍ ആണിത്. 2.5 ഡി സ്‌ക്രാച്ച് റെസിസ്റ്റന്റ് ടാംപേഡ് ഗ്ലാസ് സംരക്ഷണവും ഈ സ്‌ക്രീനിനുണ്ടാവും. 135 എംഎഎച്ച് ബാറ്ററിയാണ് എംഐ ബാന്‍ഡ് 4 ല്‍ ഉള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW