Friday, June 14, 2019 Last Updated 6 Min 59 Sec ago English Edition
Todays E paper
Ads by Google
ശില്‍പ്പ പ്രശാന്ത്‌
Wednesday 12 Jun 2019 03.09 PM

അതേ... ‘തൃപ്തി'യാണ്...; വിവാഹ ശേഷം തൃപ്തി-ഹൃദിക് ദമ്പതികള്‍ മനസ്സ് തുറക്കുന്നു...

തൃപ്തി ശബരിമലയ്ക്കു പോകാന്‍ മാലയിട്ടിരിക്കവേയാണ് ഹൃദിക്കിന്റെ ആലോചന എത്തിയത്... അതുകൊണ്ടു തന്നെ സാക്ഷാല്‍ അയ്യപ്പസ്വാമി എനിക്ക് തന്നതാണ് ഈ ജീവിതം എന്നു തന്നെ വിശ്വസിക്കുന്നു... കൗമാരത്തില്‍ തീവ്ര പ്രണയത്തിലാകുകയും ഒടുക്കം സ്വതം തിരിച്ചറിഞ്ഞപ്പോള്‍ ഏറെ വേദനയോടെ പിന്‍വാങ്ങുകയും ചെയ്ത ഹൃദിക്കിനും പറയാനുണ്ട് ഏറെ...

uploads/news/2019/06/314346/main-tripthi.jpg

കാഴ്ചപ്പാടുകളെ കാറ്റില്‍ പറത്തി വീണ്ടും ഒരു ട്രാന്‍സ്‌ജെന്റര്‍ പ്രണയവിവാഹത്തിനു കൂടി കേരളം സാക്ഷിയായി. വധൂവരന്മാരായത് തൃപ്തിയും ഹൃദിക്കും. കൊച്ചി വെണ്ണലയിലെ ഫ്‌ളാറ്റില്‍ ആ ദമ്പതികള്‍ ഭാവി ജീവിതം നെയ്തു തുടങ്ങിയിരിക്കുകയാണ്...

തൃപ്തിയല്ലേ....? അതേ 'തൃപ്തി'യാണ്, വളരെ പോസിറ്റീവ് എനര്‍ജി ഉള്‍ക്കൊള്ളുന്ന പേര്.... കേരളം വീണ്ടും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് കൂടി സാക്ഷ്യം വഹിച്ചപ്പോള്‍ ഉയര്‍ന്നു കേട്ട പേര്... 'തൃപ്തി'.... കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയ്ക്ക് മുന്നോട്ടുള്ള യാത്രയില്‍ ഇനി തുണയായി കരം പിടിച്ച് തിരുവനന്തപുരത്തു നിന്നുള്ള ഹൃദിക്ക് ഒപ്പമുണ്ടാകും.

uploads/news/2019/06/314346/thripthi2.jpg

കേരളത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക എന്ന് പേര് തൃപ്തി നേടിയെടുക്കാന്‍ ഏറെ കഷ്ടപ്പെട്ടു. അതികഠിനമായ വഴികളിലൂടെ തൃപ്തി സഞ്ചരിച്ചെത്തുമ്പോള്‍ അതേ വേദനകള്‍ താണ്ടിയാണ് ഹൃദികും എത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത ആര്‍ട്ടിസാന്‍സ് കാര്‍ഡ് നേടിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി മാറിയ തൃപ്തി എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും പോലെ പിന്നിട്ട വഴികളില്‍ ഒരുപാട് കണ്ണീരൊഴുക്കിയിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി നാടുവിട്ട തൃപ്തിയുടെ കഥ കരളില്‍ തറക്കും.

പുതു ജീവിതത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ സമൂഹം ഉയര്‍ത്തുന്ന ഒരുകുന്ന് ചോദ്യങ്ങള്‍ ഇവര്‍ക്കു മുന്നിലും ഉണ്ട്. ആ ചോദ്യങ്ങളൊക്കെ ഇനി അവിടെ കാത്തു നില്‍ക്കട്ടെ. അവര്‍ ജീവിച്ച് തുടങ്ങുകയാണ്....

ജൂണ്‍ 10 ന് രാവിലെ 9.25 നുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് ആലുവ പെരുമ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ വച്ച് തൃപ്തിയും ഹൃദിക്കും പരമ്പരാഗത ആചാരപ്രകാരം വിവാഹിതരായത്. ഇരുവരും സ്വത്വം വെളിപ്പെടുത്തി ജീവിതം തുടങ്ങിയ ശേഷമായിരുന്നു കണ്ടുമുട്ടല്‍. ആദ്യത്തെ പരിചയം സൗഹൃദമായും പിന്നീട് പ്രണയമായും വഴിമാറി.

uploads/news/2019/06/314346/thripthi3.jpg

വിവാഹം ശേഷം ഹൃദിക്-തൃപ്തി ദമ്പതികള്‍ മംഗളം ഓണ്‍ലൈനോട് മനസ്സ് തുറക്കുന്നു...

വിവാഹിതരാകുന്ന ദമ്പതികളോട് ചോദിക്കുന്ന ആദ്യ പതിവ് ചോദ്യം, ഹണിമൂണ്‍ എവിടെയാണ്...?

(ചിരിക്കുന്നു...) ഹണിമൂണ്‍ വീട്ടില്‍ തന്നെയാണ്. തികച്ചും അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരു സന്തോഷമായിരുന്നു വിവാഹം. അത് വീട്ടില്‍ ഒന്നിച്ചിരുന്ന് തന്നെ ആഘോഷിക്കണം. പാചകം ഉള്‍പ്പെടെയുള്ള വീട്ടുകാര്യങ്ങളൊക്കെ പരസ്പരം പങ്കുവച്ച് ചെയ്യണം. അതൊക്കെയാണ് ആഗ്രഹം.

ഹൃദിക്കിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍ തൃപ്തിയുടെ ജീവിതം...?

കല്ല്യാണം വേണ്ട എന്നു തന്നെ ഉറച്ച തീരുമാനമെടുത്തിരുന്നയാളായിരുന്നു ഞാന്‍. അതുകൊണ്ടു തന്നെ കല്ല്യാണത്തെ കുറിച്ച് ചിന്തിച്ചിരുന്നേയില്ല. ഹൃദിക്കാണ് ഇങ്ങോട്ട് വന്ന് അന്വേഷിച്ചതും വിവാഹ ആലോചന നടത്തിയതും. കൂട്ടുകാര്‍ മുഖേനയാണ് എന്നോട് വിഷയം അവതരിപ്പിച്ചത്. ആദ്യം തന്നെ 'നോ' പറഞ്ഞു. അതിന് കാരണവും ഉണ്ട്.

ഒന്നാമതായി, ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടിരുന്ന സമയമായിരുന്നു അത്. ഭഗവാനെ കണ്ട് തൊഴാനായി മനസ്സിനെ പാകപ്പെടുത്തിയിരുന്ന സമയം. അതുകൊണ്ടു തന്നെ മറ്റൊന്നും ആലോചിക്കാതെ എതിര്‍ത്തു. എന്നാല്‍, ഹൃദിക് പിന്തിരിഞ്ഞില്ല. കാത്തിരുന്നു... ഇപ്പോള്‍ ഉറച്ചു വിശ്വസിക്കുന്നു. സാക്ഷാല്‍ അയ്യപ്പസ്വാമി കൊണ്ടു വന്നു തന്നതാണ് എനിക്ക് ഹൃദിക്കിനെ.

uploads/news/2019/06/314346/thripthi9.jpg

'തൃപ്തി' എന്ന പേരിന് പിന്നില്‍...?

തൃപ്തി എന്ന പേര് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ ഒരു സ്ത്രീയായി മാറുന്ന സമയത്ത് ആ പേര് തന്നെ ഇടണമെന്ന് മനസില്‍ നേരത്തെ കരുതിവെച്ചിരുന്നു. പേര് പോലെ എന്റെ ജീവിതത്തില്‍ എല്ലാത്തിലും തൃപ്തിയുള്ളയാളാണ് ഞാന്‍.

തൃപ്തിയുടെ ആഗ്രഹങ്ങള്‍...?

സിനിമയില്‍ ഒന്ന് അഭിനയിക്കണം എന്ന മോഹം കൊണ്ടു മാത്രം എറണാകുളത്തേക്ക് എത്തിയതാണ് ഞാന്‍. അതായിരുന്നു ആകെയുണ്ടായിരുന്ന മോഹവും. ഒരുപാട് അലഞ്ഞു. പക്ഷേ, ഇപ്പോള്‍ ഒപ്പമുള്ള മറ്റുള്ളവര്‍ക്കും സാധാരണ ജീവിതം നയിക്കുന്നവര്‍ക്കും പോലും കയ്യെത്തിപ്പിടിക്കാന്‍ പാടുപെടുന്ന ബിസിനസ്സ് രംഗത്തേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ആ ചെറിയ സിനിമാ മോഹം ഉള്ളില്‍ അതുപോലെ തന്നെ കിടപ്പുണ്ടെന്നും തൃപ്തി പറഞ്ഞുവെക്കുന്നു.

(ജീവിതത്തില്‍ സിനിമാ നടിയാകണമെന്നായിരുന്നു ആദ്യത്തെ ആഗ്രഹം എങ്കിലും ഇപ്പോള്‍ ജീവിതം തന്നെ സിനിമയാകാന്‍ പോവുകയാണ്. അനുശീലന്‍ എന്ന സംവിധായകന്‍ തൃപ്തിയുടെ ജീവിതം സ്‌ക്രീനിലേക്ക് പകര്‍ത്താന്‍ തീരുമാനിച്ചതും വാര്‍ത്തയായിരുന്നു. )

ഇപ്പോള്‍ തൃപ്തി സ്വന്തം കരവിരുതിലുള്ള വസ്തുക്കള്‍ ആമസോണിലൂടെയും തൃപ്തി ഹാന്‍ഡിക്രാഫ്റ്റ് എന്ന ഓണ്‍ലൈന്‍ വിപണന സൈറ്റിലൂടെയും വില്‍പ്പന നടത്തുകയാണ്.

uploads/news/2019/06/314346/thripthi5.jpg

ഹൃദിക്കുമായുള്ള പരിചയം...?

ഹൃദിക്കുമായി ഒരു വര്‍ഷത്തെ പരിചയം മാത്രമാണുള്ളത്. രണ്ടു തവണ വിവാഹ അഭ്യര്‍ത്ഥന നടത്തി അത് ഞാന്‍ നിരസിച്ചിട്ടും ഹൃദിക് വീണ്ടും ഉറച്ച് നിന്നതോടെ വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുകയായിരുന്നു.

ഇനി ഹൃദിക്കിനും പറയാനുണ്ട് ചിലത്...

ഉള്ളത് തുറന്ന് പറയണമല്ലോ... ഞാന്‍ ഒരു നോര്‍മ്മല്‍ പെണ്‍കുട്ടിയെ പ്രണയിച്ചിട്ടുണ്ട്. സ്വത്വമെന്തന്ന് തിരിച്ചറിവില്ലാത്ത ആ സമയത്ത്. കടുത്ത പ്രണയമായിരുന്നു. ഞങ്ങള്‍ക്ക് ഒരു വലിയ നെഗറ്റീവ് ഉണ്ടല്ലോ... കുട്ടികള്‍ ഉണ്ടാകില്ല, അതൊക്കെ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ തന്നെ എന്റെ മനസിനെ പറഞ്ഞ് മനസിലാക്കി.

പിന്നീടും വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ അത് സ്വന്തം കമ്മ്യൂണിറ്റിയില്‍ പെട്ടവരാകമെന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് തൃപ്തിയെ കണ്ടു മുട്ടുന്നത്. ഞാനും അവളും എല്ലാത്തരത്തിലും ഒരേ വിഷമസ്ഥികളിലൂടെ കടന്നു പോയവരാണ്. എന്റെയും അവളുടെയും മാതാപിതാക്കള്‍ ഞങ്ങള്‍ ജനിച്ചതിന് പിന്നാലെ വേര്‍പിരിഞ്ഞവരാണ്. എന്റെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞ് വേറെ കല്ല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു. ഞാന്‍ അവരെ ഒരിക്കല്‍ പോലും ശല്യം ചെയ്തിട്ടില്ല. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കൂടപ്പിറപ്പുകള്‍ ഇല്ല. അങ്ങനെ, പല തരത്തിലുള്ള സമാനതകള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.

എല്‍എല്‍ബി ചെയ്തു പാതി ചെയ്തുവെങ്കിലും ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിയില്‍ പെട്ട ആളായിരുന്നതുകൊണ്ട് അത് അവസാനിപ്പിക്കേണ്ടി വന്നു. നിലവില്‍ ബിസിഎ ചെയ്തു കഴിഞ്ഞു. കണ്ടന്റ് റൈറ്ററാണ്.

uploads/news/2019/06/314346/thripthi4.jpg

ഒരു വീട് വാടകയ്ക്ക് കിട്ടാന്‍ വരെ ആദ്യകാലത്ത് ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ സമൂഹം ഒരുപാട് മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു..

ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് ഒരിക്കലും ഒരാളുടെ കുറ്റം കൊണ്ട് ഉണ്ടാകുന്നതല്ല.
'എന്റെ അഹങ്കാരത്തിന് ഞാന്‍ ഇങ്ങനെയായി' എന്നാണ് എന്റെ വീട്ടുകാര്‍ എന്നോട് പറഞ്ഞിരുന്നത്. പിന്നീട് അവരെയൊക്കെ പറഞ്ഞ് മനസിലാക്കാന്‍ ഒരുപാട് സമയമെടുത്തു. ഇപ്പോള്‍ 'എടാ' എന്ന് തന്നെയാണ് ബന്ധുക്കളൊക്കെ വിളിക്കുന്നത്. അതുകേള്‍ക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷമാണ്.

എനിക്ക് ഇപ്പോള്‍ 26 വയസ്സുണ്ട്. സാധാരണ മനുഷ്യരെപ്പോലെ പ്രായമൊന്നും ഞങ്ങളുടെ ബന്ധത്തില്‍ വില്ലനായില്ല. എന്റെ കുറവുകള്‍ അവള്‍ക്കും അവളുടെ കുറവുകള്‍ എനിക്കും നല്ല ബോധ്യമുണ്ട്.

ഇനി രണ്ടു കുട്ടികളെ ദത്തെടുത്ത് വളര്‍ത്തണം, അമ്മേ.. അച്ഛാ എന്നുള്ള വിളികേള്‍ക്കണം. അതിലേയ്ക്കുള്ള ആദ്യ കടമ്പയായി വാടക വീട്ടില്‍ നിന്നും മാറി വൈകാതെ സ്വന്തമായി ഒരു വീട് വെക്കണം. അതുകൊണ്ടു തന്നെ ഇനി സ്വപ്നം കണ്ടു തുടങ്ങണം. നല്ല നല്ല സ്വപ്നങ്ങള്‍.

uploads/news/2019/06/314346/thripthi6.jpg

Ads by Google
ശില്‍പ്പ പ്രശാന്ത്‌
Wednesday 12 Jun 2019 03.09 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW