Friday, June 14, 2019 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.52 PM

മെസ്സി റൊണാള്‍ഡോയെയും നെയ്മറേയും പിന്നിലാക്കി ഒന്നാമത് ; 100 പേരുടെ പട്ടികയില്‍ ഇവര്‍ക്കൊപ്പം ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയും

uploads/news/2019/06/314334/kohli.jpg

ലോകഫുട്‌ബോളില്‍ ആരാണ് ഏറ്റവും മികച്ച താരം എന്ന കാര്യത്തില്‍ ആരാധകര്‍ തര്‍ക്കം തുടരുമ്പോള്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയെ പിന്നിലാക്കി ലയണേല്‍ മെസ്സി. സമ്പത്തിന്റെ കാര്യത്തിലാണെന്ന് മാത്രം. കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും പണക്കാരായ 100 അത്‌ലറ്റുകളുടെ പട്ടികയിലാണ് മെസ്സി കളത്തിലെ തന്റെ എതിരാളികളെയെല്ലാം പിന്നിലാക്കിയത്. പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ഉണ്ടെങ്കിലും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടില്ല.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ബാഴ്‌സിലോണയുടെ സൂപ്പര്‍താരം നേടിയ 127 ദശലക്ഷം ഡോളറാണ് മെസ്സിയെ ഏറ്റവും പണംവാരുന്ന അത്‌ലറ്റാക്കിയത്. പടുകൂറ്റന്‍ ശമ്പളവും സ്‌പോണ്‍സര്‍ഷിപ്പുമെല്ലാമായി തൊട്ടടുത്ത എതിരാളി പോര്‍ച്ചുഗീസുകാരനും ഇറ്റാലിയന്‍ ക്‌ളബ്ബ് യുവന്റസിന്റെ താരവുമായ ക്രിസ്ത്യാനോ റൊണാള്‍ഡോയേക്കാള്‍ വരുമാനമാണ് നേടിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം റൊണാള്‍ഡോ നേടിയത് 109 ദശലക്ഷം ഡോളറാണ്. തൊട്ടുപിന്നില്‍ 105 ദശലക്ഷം ഡോളര്‍ സമ്പാദിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറുണ്ട്.

1990 ല്‍ ഫോര്‍ബ്‌സിന്റെ റാങ്കിംഗ് അവതരിപ്പിച്ച ശേഷം റൊണാള്‍ഡോയെ സമ്പത്ത് കൊണ്ടു മറികടക്കുന്ന ഏക ഫുട്‌ബോള്‍ താരമാണ് മെസ്സി. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഫുട്‌ബോള്‍ താരങ്ങള്‍ വരുന്നതും ഇതാദ്യമാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും മുന്നില്‍ അമേരിക്കന്‍ ബോക്‌സിംഗ് താരം ഫ്‌ളോയ്ഡ് മെയ്‌വെതറായിരുന്നു. എന്നാല്‍ അദ്ദേഹം ഇത്തവണ ഒരുപാട് പിന്നിലായി. 94 ദശലക്ഷം ഡോളര്‍ നേടുന്ന അമേരിക്കയുടെ സ്പാനിഷ് വംശജനായ ബോക്‌സര്‍ കാനിലോ അല്‍വാരസാണ് നാലാം സ്ഥാനത്ത്. 93.4 ദശലക്ഷം ഡോളര്‍ സമ്പാദിക്കുന്ന ടെന്നീസ് ഇതിഹാസം സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡററാണ് അഞ്ചാമത്.

പട്ടികയിലെ ആദ്യ 100 സ്ഥാനങ്ങളില്‍ ഒരു വനിതയേ ഉള്ളൂ. അത് അമേരിക്കയുടെ ടെന്നീസ് റാണി സെറീനാ വില്യംസാണ്. 29.2 ദശലക്ഷം ഡോളര്‍ സെറീന സമ്പാദിച്ചു. 25 ദശലക്ഷം ഡോളര്‍ സമ്പാദിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണ് പട്ടികയിലുള്ള ഒരേയൊരു ഇന്ത്യാക്കാരന്‍. 83 ാം സ്ഥാനത്തുള്ള കോഹ്‌ലി പരസ്യത്തിലൂടെ 21 ദശലക്ഷം ഡോളറും ശമ്പളമായി നാലു ദശലക്ഷം ഡോളറും കഴിഞ്ഞ 12 മാസത്തിനിടയില്‍ സമ്പാദിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW