Wednesday, June 12, 2019 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.20 PM

അലക്‌സ് മോര്‍ഗാന്‍ അടിച്ചു കൂട്ടിയത് അഞ്ചു ഗോള്‍ ; വനിതാലോകകപ്പില്‍ അമേരിക്കയുടെ ഗോള്‍മഴ ; 13-0 ന് തായ്‌ലന്റിനെ മുക്കി

uploads/news/2019/06/314330/alex-morgan.jpg

പാരീസ്: വനിതാലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയ അമേരിക്കന്‍ വനിതാടീം ലോകറെക്കോഡ് വിജയവുമായി കരുത്തുകാട്ടി. സൂപ്പര്‍താരം അലക്‌സ് മോര്‍ഗാന്‍ അഞ്ചു ഗോളുകള്‍ അടിച്ചു കൂട്ടിയ മത്സരത്തില്‍ 13-0 ന് തായ്‌ലന്റിനെ തോല്‍പ്പിച്ച് വനിതാലോകകപ്പിലെ ഏറ്റവും വലിയ വിജയത്തിന്റെ റെക്കോഡ് അമേരിക്ക പേരിലാക്കി. ഒന്നാം പകുതിയില്‍ മൂന്ന് ഗോളുമായി പോയ അമേരിക്ക രണ്ടാം പകുതിയില്‍ ഇടതടവില്ലാതെ പത്തുഗോളുകള്‍ അടിച്ചു. മോര്‍ഗാന് പുറമേ ലാവലും മെവിസും ഇരട്ടഗോളുകള്‍ കണ്ടെത്തിയപ്പോള്‍, ഹോറാന്‍, റാപിനോയി, പുഗ്, ലോയ്ഡ് എന്നിവരെല്ലാം ഗോള്‍ നേടി.

ആദ്യ പകതിയിലെ 12 ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ മോര്‍ഗാന്‍ രണ്ടാം പകുതിയിലെ 53,74,81,87 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയിലെ പത്തു മിനിറ്റില്‍ നാലു ഗോളുകള്‍ അടിച്ചു. അവസാന 16 മിനിറ്റിലായിരുന്നു പത്തുഗോള്‍ പിറന്നത്. നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ലോകകപ്പില്‍ ഏറ്റവും വലിയ വിജയത്തിന്റെ റെക്കോഡാണ് നേടിയത്. 2007 ല്‍ ജര്‍മ്മനി 11-0 ന് അര്‍ജന്റിനയെ തോല്‍പ്പിച്ച റെക്കോഡാണ് തിരുത്തിയത്. ഇതിനൊപ്പം ഏറ്റവും വലിയ വിജയത്തിന്റെ സ്വന്തം റെക്കോഡും അമേരിക്ക തിരുത്തി. നേരത്തേ 1991 ല്‍ ചൈനീസ് തായ്‌പേയിലെ 7-0 ന് തോല്‍പ്പിച്ചതായിരുന്നു അമേരിക്കന്‍ വനിതാ ടീമിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം.

കളിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് തായ്‌ലന്റ് താരങ്ങള്‍ക്ക് മനസ്സിലായി പോലുമില്ല. അവസാന വിസിലിന് ശേഷം വികാരഭരിതരായി പോയ ചില തായ്‌ലന്റ് താരങ്ങളെ അമേരിക്കന്‍ താരങ്ങള്‍ ആശ്വസിപ്പിക്കാനുമെത്തി. അതേമസയം ഉജ്വല ഫോമില്‍ കളിക്കുന്ന അമേരിക്കന്‍ വനിതകള്‍ 2017 ജൂലൈയ്ക്ക് ശേഷം ഒരു മത്സരത്തില്‍ മാത്രമാണ് തോറ്റത്. ഏഴു മത്സരങ്ങള്‍ ജയിച്ച അവര്‍ 36 ഗോളുകള്‍ എതിരാളികളുടെ വലിയില്‍ അടിച്ചുകയറ്റി. അഞ്ചു കളിയില്‍ ഒരുഗോള്‍ പോലും വഴങ്ങിയിട്ടുമില്ല. 2015 ല്‍ ഐവറി കോസ്റ്റിനെ ജര്‍മ്മനി 10-0 ന് തോല്‍പ്പിച്ചിരുന്നു.

2015 ല്‍ തന്നെ സ്വിറ്റ്‌സര്‍ലന്റ് 10-1 ന് ഇക്വഡോറിനെയും 1991 ല്‍ സ്വീഡന്‍ ജപ്പാനെ 8-0 നും 1995 ല്‍ നോര്‍വേ നൈജീരിയയെ 8-0 നും നോര്‍വേ കാനഡയെ 1995 ല്‍ 7-0 നും 1999 ല്‍ ചൈന ഘാനയെ 7-0 നും തോല്‍പ്പിച്ചതാണ് ഇതിന് മുമ്പ് ലോകകപ്പില്‍ ഉണ്ടായ ഗോള്‍മഴകള്‍. അമേരിക്കന്‍ പരിശീലക ജില്‍ എല്ലിസ് കണ്ണീരോടെയാണ് തന്റെ കുട്ടികള്‍ മികച്ച വിജയം നേടുന്നത് കണ്ടിരുന്നത്്. കളിയില്‍ ഉടനീളം എതിരാളികളുടെ വല ലക്ഷ്യമാക്കി 40 ശ്രമങ്ങളാണ് അമേരിക്ക നടത്തിയത്. ഇതില്‍ 20 എണ്ണവും ലക്ഷ്യത്തിലേക്ക് എത്തിയരുന്നു. ഒന്നാം പകുതിയില്‍ രണ്ടു പെനാല്‍റ്റി അപ്പീലും അമേരിക്കയ്ക്ക് നിഷേധിക്കപ്പെട്ടു.

Ads by Google
Ads by Google
Loading...
TRENDING NOW