Wednesday, June 12, 2019 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.15 PM

സംസ്ഥാനത്ത് ഇഗ്നോ മാതൃകയില്‍ ഓപ്പണ്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസം ഏകീകരിക്കുന്നു

uploads/news/2019/06/314321/ignou.jpg

തിരുവനന്തപുരം : കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ നടത്തിവരുന്ന ഓപ്പണ്‍, വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ ഒരുമിപ്പിക്കാന്‍ നിര്‍ദേശം. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) മാതൃകയില്‍ കേരളത്തിന് സ്വന്തമായി ഓപ്പണ്‍ സര്‍വകലാശാല തയ്യാറാക്കാനാണ് പദ്ധതി.

ആര്‍ട്‌സ് ആന്റ് സയന്‍സ് സര്‍വകലാശാലകളില്‍ ഇനി വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഓപ്പണ്‍ സര്‍വകലാശാലയിലേയ്ക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തയ്യാറാകുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേരളാ സര്‍വകലാശാല മുന്‍ പി.വി.സി ഡോ. ജെ. പ്രഭാഷ് ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് റിപ്പോര്‍ട്ട് നല്‍കും.

യു.ജി.സി അംഗീകാരത്തോടെയാകും ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരിക. ഇതോടെ കോഴ്‌സുകള്‍ക്ക് റെഗുലര്‍ കോഴ്‌സുകള്‍ പോലെ മറ്റ് സര്‍വകലാശാലകളുടെ അംഗീകാരവും ലഭിക്കും. ഓണ്‍ലൈനായുള്ള പഠനവും ഓപ്പണ്‍ സര്‍വകലാശാല വിഭാവനം ചെയ്യുന്നു. ക്രഡിറ്റ് സമ്പ്രദായത്തിലാകും കോഴ്‌സ് നടത്തുക. നിലവിലുള്ള ം%കോളജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.

നിലവിലുള്ള കോളജുഷള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍വകലാശാല ആസ്ഥാനത്ത് ഓരോ വിഷയത്തിനും ഫാക്കല്‍റ്റി ഉണ്ടാകും. സിലബസും കരിക്കുലവും നിശ്ചയിക്കുന്നതും പഠനസാമഗ്രഹികള്‍ തയ്യാറാക്കുന്നതും ഈ ഫാക്കല്‍റ്റിയാകും. കേരളത്തിലെ പ്രമുഖ സര്‍വകലാശാലകളിലെ എല്ലാ ഒപ്പണ്‍ കോഴ്‌സുകളും നിലവില്‍ വിദൂര വിദ്യാഭ്യാസ വകുപ്പും അധ്യാപകരുമുണ്ട്. ഈ സംവിധാനം ഓപ്പണ്‍ സര്‍വകലാശാലകളുടെ ഭാഗമായി മാറും.

Ads by Google
Wednesday 12 Jun 2019 12.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW