Friday, June 14, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 11.16 AM

ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് ചൂണ്ടയിട്ട് ബിജെപി ; ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വാഗ്ദാനം ചെയ്തു ; വോട്ടു ചെയ്ത ന്യൂനപക്ഷങ്ങളെ ഓര്‍ത്ത് മറുപടി പറയാതെ ജഗന്‍മോഹന്‍ റെഡ്ഡി

uploads/news/2019/06/314308/jagmohan.jpg

വിജയവാഡ: തുടര്‍ച്ചയായി രണ്ടാം തവണയും ഭരണത്തിലേറിയിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഡപ്യൂട്ടി സ്പീക്കറാകാന്‍ ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ബിജെപി എംപിയും വക്താവുമായ ജിവിഎല്‍ നരസിംഹറാവു ഇക്കാര്യത്തില്‍ ആന്ധ്രാ മുഖ്യമന്ത്രിയും വൈഎസ്ആര്‍സിപി നേതാവുമായ ജഗ്‌മോഹന്‍ റെഡ്ഡിയുമായി വിജയവാഡയില്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ആന്ധ്രാ നിയമസഭയില്‍ പടുകൂറ്റന്‍ ജയം നേടിയ ജഗന്റെ 22 എംപിമാരില്‍ ഒരാളെ പരിഗണിക്കാമെന്ന് വാഗ്ദാനം.

അതേസമയം വൈഎസ്ആര്‍ സിപി നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല.ആലോചിക്കാന്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. മുസ്‌ളീങ്ങളും ക്രിസ്ത്യാനികളുമായ ഒരു വലിയ ന്യൂനപക്ഷ വോട്ടുകള്‍ കുടി തങ്ങളുടെ വന്‍ ഭുരിപക്ഷത്തിന് കാരണമായിട്ടുണ്ട് എന്നാണ് ജഗന്റെ പക്ഷം. ചൊവ്വാഴ്ച ജഗനും നരസിംഹ റാവുവും ഒന്നര മണിക്കൂറാണ് കൂടിക്കാഴ്ച നടത്തിയത്്. സാധാരണ സന്ദര്‍ശനമായിട്ടാണ് ഇരുവരും പുറത്തു പറഞ്ഞതെങ്കിലും വന്നത് പ്രധാനമന്ത്രിയുടെയും ബിജെപി അദ്ധ്യക്ഷന്റെയും വാഗ്ദാനവുമായിട്ടായിരുന്നു എന്ന് റാവു തന്നെ പിന്നീട് സമ്മതിച്ചു.

അതേസമയം ജൂണ്‍ 17 ന് മുമ്പായി വാഗ്ദാനം സംബന്ധിച്ച മറുപടി നല്‍കണമെന്ന സ്ഥിതിയിലാണ് ജഗന്‍. ലോക്‌സഭ ജൂണ്‍ 17 നാണ് ചേരുന്നത്്. പുതിയ എംപിമാര്‍ സത്യപ്രതിജ്ഞയെടുത്തതിന് തൊട്ടു പിന്നാലെ തന്നെ സ്പീക്കറെ തെരഞ്ഞെടുക്കാന്‍ വേണ്ട നടപടികള്‍ തുടങ്ങും. എന്നാല്‍ നീതി ആയോഗിന്റെ യോഗങ്ങള്‍ക്കായി ജഗന്‍ ജൂണ്‍ 15 ന് ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ഈ വരവില്‍ നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേസമയം ബിജെപിയുടെ വാഗ്ദാനം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമോ സ്വീകരിക്കണമോ നിരസിക്കണമോ എന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനം എടുക്കുകയുള്ളൂ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW