Tuesday, June 25, 2019 Last Updated 7 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 09.57 AM

രാജ്യസഭ തള്ളിയ മുത്തലാക്ക് ബിജെപി വീണ്ടും പൊടി തട്ടിയെടുക്കുന്നു ; ലോക്‌സഭയുടെ ആദ്യ സെഷനില്‍ തന്നെ ബില്‍ ഇത്തവണ അവതരിപ്പിക്കും

uploads/news/2019/06/314301/tripple-talaq.jpg

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പാസ്സാകാതെ കഴിഞ്ഞ തവണ ഫലം കാണാതെ പോയ മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നു. ഇന്നുച്ചയ്ക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ മുത്തലാക്ക് ബില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യും. കഴിഞ്ഞ തവണ കേന്ദ്രസര്‍ക്കാര്‍ ബില്ല് കൊണ്ടു വന്നെങ്കിലൂം ലോക്‌സഭ പാസ്സാക്കിയെങ്കിലും രാജ്യസഭയില്‍ പാസ്സാക്കാനായില്ല. കാലാവധി കഴിഞ്ഞുപോയതോടെ ബില്‍ കാലഹരണപ്പെടുകയും ചെയ്തു.

ഇതോടെയാണ് മുത്തലാക്ക് വീണ്ടും കൊണ്ടുവരാന്‍ ആലോചിക്കുന്നത്. ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ വലിയ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിട്ടിരുന്നു. മൂന്നു തവണ തലാക്ക് ചൊല്ലി ഭാര്യയെ മൊഴി ചൊല്ലുന്ന ഇസ്‌ളാമിക നിയമം കടുത്ത സ്ത്രീ വിരുദ്ധതയാണെന്ന് ചൂണ്ടിക്കാട്ടി ഇസ്‌ളാമിക വനിതാ സംഘടനകള്‍ തന്നെയായിരുന്നു രംഗത്ത് വന്നത്. ഫോണിലൂടെയും മറ്റും തലാക്ക് ചൊല്ലി എളുപ്പം മുസ്‌ളീം പുരുഷന്മാര്‍ക്ക് ഏകപക്ഷീയമായി വിവാഹമോചനം നേടാനാകുന്നു എന്നതാണ് ഇതിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെട്ടത്. എന്നാല്‍ ഈ നിയമത്തിന് എതിരേ പുരുഷന്മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കുന്ന രീതിയിലാണ് മുത്തലാഖ് ബില്‍ കേന്ദ്രം കൊണ്ടുവന്നത്.

എന്നാല്‍ ഇസ്‌ളാമിന്റെ മതപരമായ കാര്യത്തില്‍ കാര്യത്തില്‍ സര്‍ക്കാര്‍ കൈകടത്തേണ്ട എന്നതായിരുന്നു മുസ്‌ളീം സംഘടനകള്‍ സ്വീകരിച്ച നിലപാട്. 2018 ഡിസംബറിലാണ് മുത്തലാക്കിനെതിരേ മുസ്ലീം വിമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാരേജ്) ബില്‍ ലോക്‌സഭ പാസാക്കിയത്. നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് അടക്കമുള്ള ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി.

എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാരിന് ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. ബില്‍ ലാപ്‌സാവുകയും ചെയ്തു. രാജ്യസഭയില്‍ സര്‍ക്കാരിന് ഇപ്പോളും ഭൂരിപക്ഷമില്ലാത്തത് മുത്തലാഖ് ബില്‍ പാസാക്കുന്നതിന് തടസമാണെങ്കിലും അത് ഒരു പ്രസ്റ്റീജ് പ്രശ്‌നമായി കേന്ദ്രസര്‍ക്കാരിന് മാറുകയൂം ചെയ്തിരിക്കുകയാണ്.

ഫെബ്രുവരി 19ന്റെ ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ നിലവിലുള്ളത്. ജൂണ്‍ 17നാണ് ലോക്‌സഭ സമ്മേളനം തുടങ്ങുമ്പോള്‍ രണ്ടാം മോഡി സര്‍ക്കാര്‍ 17ാം ലോക്‌സഭയുടെ ആദ്യ സെഷനില്‍ കൊണ്ടുവരുന്ന ആദ്യ ബില്ലുകളിലൊന്ന് മുത്തലാഖ് ആയിരിക്കാം.ഒന്നാം മോദി സര്‍ക്കാര്‍ മൂന്ന് ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മ കാരണം പാസാക്കാനായില്ല. ജൂണ്‍ 17നാണ് ലോക്‌സഭ സമ്മേളനം തുടങ്ങുമ്പോള്‍ രണ്ടാം മോദി സര്‍ക്കാര്‍ 17ാം ലോക്‌സഭയുടെ ആദ്യ സെഷനില്‍ കൊണ്ടുവരുന്ന ആദ്യ ബില്ലുകളിലൊന്ന് മുത്തലാഖ് ആയിരിക്കാം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW