Wednesday, June 12, 2019 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 08.51 AM

ആഹാരത്തിന് പകരം സെക്‌സ്; പഴംതീനി വവ്വാലുകളെ കുറിച്ചുള്ള പഠനത്തില്‍ ഞെട്ടി ശാസ്ത്രജ്ഞര്‍

fruit bats

നിപ വീണ്ടും കേരളത്തില്‍ തലപൊക്കിയപ്പോള്‍ ഇതിന് കാരണക്കാരായ പഴംതീനി വവ്വാലുകളെ കുറിച്ചുള്ള പഠനങ്ങളിലാണ് ഈജിപ്തിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഇവിടുത്തെ പഴംതീനി വവ്വാലുകള്‍ക്കിടയിലെ വിചിത്ര രീതിയെ കുറിച്ചാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പഴം തീനി വവ്വാലുകള്‍ ഇണചേരാനായി ആഹാരം പങ്കുവെയ്ക്കുന്നുവെന്നാണ് കണ്ടെത്തിയത്.

വവ്വാലുകള്‍ കൂട്ടമായി കഴിയുന്ന മൂന്നിടങ്ങളില്‍ ഒരു വര്‍ഷത്തോളം നടത്തിയ പഠനത്തില്‍, ആണ്‍പഴംതീനി വവ്വാലുകള്‍ തങ്ങള്‍ ശേഖരിച്ച ഭക്ഷണം സ്വന്തം വായില്‍ നിന്നും പെണ്‍വവ്വാലുകള്‍ക്ക് എടുക്കാന്‍ അനുവദിക്കുന്നതായാണ് കണ്ടെത്തിയത്. ആണ്‍ വവ്വാലുകളുടെ വായില്‍ നിന്നും ആഹാരം സ്വീകരിക്കുന്നവരില്‍ ഭൂരിഭാഗവും പെണ്‍വവ്വാലുകളാണ്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ യോസ്സി യൊവല്‍ പറഞ്ഞു. കറന്റ് ബയോളജിയില്‍ ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

'' വവ്വാലുകള്‍ ഇണചേരുന്ന കാലത്തിന് മൂന്നുമാസം മുന്‍പേ ആണ്‍ -പെണ്‍ വവ്വാലുകളെ നിരീക്ഷണത്തിന് വിധേയമാക്കി. ആണ്‍ വവ്വാലുകള്‍ ഭക്ഷണം ശേഖരിക്കുന്നതു മുതല്‍ നിരീക്ഷിച്ചു. ഏറ്റവും അധികം ബന്ധമുള്ള ആണ്‍ വവ്വാലുകളുമായാണ് പെണ്‍ വവ്വാലുകള്‍ ഇണചേരുന്നതെന്ന് കണ്ടെത്തി. ഫലം വ്യക്തമായിരുന്നു. പെണ്‍ വവ്വാലുകള്‍ പ്രസവിക്കുന്നത് ഭക്ഷണം സ്വീകരിച്ച ആണ്‍ വവ്വാലുകളില്‍ നിന്നാണ്. ആഹാരത്തിന് പകരമായി സെക്സ് എന്നത് ശരിവെയ്ക്കുന്നതായിരുന്നു ഗവേഷണഫലം'' - അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW