Wednesday, June 12, 2019 Last Updated 5 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 08.29 AM

അച്ഛനെ വരെ തിരുത്തേണ്ട അവസ്ഥയിലേയ്ക്കു പോയി കാര്യങ്ങള്‍, നടന്‍ സുധീര്‍ പറയുന്നു

mamankam movie

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മമ്മൂട്ടി നായകനായി പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ മമ്മൂട്ടിയുടെ ഗെറ്റപ്പും പോസ്റ്ററിലെ ചെറിയ പോരാളിയെയും മമ്മൂട്ടിയോടൊപ്പമുള്ള നടനെയും കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു. പോസ്റ്ററില്‍ മമ്മൂട്ടിയോടൊപ്പമുള്ള നടന്‍ സുധീറാണെന്നായിരുന്നു പലരും തെറ്റിദ്ധരിച്ചിരുന്നത്. എന്നാല്‍ ഇത് ഉണ്ണി മുകുന്ദനായിരുന്നു. തന്റെ അച്ഛന്‍ പോലും പോസ്റ്ററില്‍ താനാണെന്നാണ് തെറ്റിദ്ധരിച്ചതെന്ന് സുധീര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ തെറ്റിദ്ധാരണയെ കുറിച്ച് സുധീര്‍ തന്നെ ലൈവില്‍ വന്ന് പറഞ്ഞിരുന്നു.

സുധീറിന്റെ വാക്കുകള്‍ ഇങ്ങനെ:-

'ഇന്നലെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണ്. മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും റിലീസ് ചെയ്തിരുന്നു. അതില്‍ മമ്മൂക്കയുടെ കൂടെ നില്‍ക്കുന്നത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് മെസേജ് അയക്കുന്നത്. ഞാനെല്ലാവരെയും തിരുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഞാനല്ല, നടന്‍ ഉണ്ണി മുകുന്ദനാണ് മമ്മൂക്കയ്‌ക്കൊപ്പമുള്ളത്. രസകരമായ കാര്യം ഇതൊന്നുമല്ല, എന്റെ അച്ഛന്‍ പത്രം കണ്ടതിനു ശേഷം വിളിച്ചു, 'മമ്മൂക്കയുടെ കൂടെ നിന്റെ പടം കണ്ടു, അച്ഛന് സന്തോഷമായി' എന്നു പറഞ്ഞു.

അച്ഛനെ വരെ തിരുത്തേണ്ട അവസ്ഥയിലേയ്ക്കു പോയി കാര്യങ്ങള്‍. അതുകൊണ്ടാണ് ഇങ്ങനെ ലൈവില്‍ വന്നത്. ഞാനും മാമാങ്കം സിനിമയുടെ ഭാഗമാണ്. ചിത്രത്തില്‍ തെറ്റില്ലാത്തൊരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അതില്‍ മമ്മൂക്കയോടും പപ്പേട്ടനോടും വേണു സാറിനോടും വലിയ കടപ്പാടുണ്ട്. ഈ സിനിമ മലയാളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ ഭാഗമായി മാറട്ടെ എന്ന് ആശംസിക്കുന്നു'- സുധീര്‍ പറഞ്ഞു.

Ads by Google
Wednesday 12 Jun 2019 08.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW