Wednesday, June 12, 2019 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 08.21 AM

കോഹ്ലി, ഇതുകൊണ്ട് കൂടിയാണ് ഞാന്‍ നിന്നെ പ്രണയിക്കുന്നത്; അനുഷ്‌ക ശര്‍മ്മ പറയുന്നു

 Instagram post

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും വാര്‍ത്തകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ഇപ്പോള്‍ കളിക്കളത്തിലുള്ള കോഹ്ലിയുടെ അവസരോചിതമായ പ്രവൃത്തിയെ കുറിച്ചുള്ള അനുഷ്‌കയുടെ അഭിനന്ദനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ഓസിസ് താരങ്ങളായ സ്റ്റീവന്‍ സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും പന്തു ചുരണ്ടല്‍ വിവാദം ഇന്ത്യന്‍ ആരാധകര്‍ മറന്നിട്ടില്ലായിരുന്നു. ഇന്ത്യയും - ഓസ്ട്രേലിയയും തമ്മില്‍ നടന്ന മല്‍സരത്തില്‍ ബൗണ്ടറി ലൈന്‍ കടന്ന് ഫീല്‍ഡ് ചെയ്യാന്‍ എത്തിയ സ്മിത്തിനെ ഇന്ത്യന്‍ ആരാധകര്‍ ചതിയന്‍, ചതിയന്‍ എന്ന് വിളിച്ച് ആര്‍ത്തു കൂവിയിരുന്നു. എന്നാല്‍ വിളി കേട്ട ഉടന്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ചതിയന്‍ വിളി നിറുത്തണമെന്ന് ആംഗ്യത്തിലൂടെ കാണികളോട് ആവശ്യപ്പെട്ടു. കൂകി വിളി മതിയാക്കി കയ്യടിക്കാനും ആരാധകരോട് പറഞ്ഞിരുന്നു.

കോഹ്ലിയുടെ ഈ പ്രവൃത്തിയെ കുറിച്ചാണ് അനുഷ്‌ക പറഞ്ഞത്. കോഹ്ലിക്ക്, ഇതുകൊണ്ട് കൂടിയാണ് ഞാന്‍ നിന്നെ പ്രണയിക്കുന്നത്. ''ആക്രമിച്ച് കളിക്കുന്നവന്‍, ദയയുള്ള മനുഷ്യന്‍, എന്തെളുപ്പമാണ് സ്നേഹിക്കാന്‍'', എന്തെളുപ്പമാണ് സ്നേഹിക്കാന്‍'', - അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW