Monday, June 17, 2019 Last Updated 20 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 08.10 AM

'നല്‍ സേ ജല്‍' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങുന്നു ; അടുത്ത അഞ്ചു വര്‍ഷത്തിനുള്ള ഇന്ത്യയിലെ 14 കോടി വീടുകളില്‍ കുടിവെള്ളം എത്തും

uploads/news/2019/06/314282/drinking-water.jpg

ന്യുഡല്‍ഹി: തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ എത്തിയിരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ രണ്ടാം വരവിലെ ആദ്യ പദ്ധതി ഇന്ത്യന്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സ്ഥിരം കുടിവെള്ളം. വേനല്‍ക്കാലത്ത് കനത്ത ജലക്ഷാമം നേരിടുന്ന ഇന്ത്യന്‍ ഗ്രാമീണ മേഖലകളില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 80 ശതമാനം വീടുകളിലും ജല വിതരണം നടപ്പാക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ഗ്രാമങ്ങളെയും നഗരങ്ങളെയും വൃത്തിയാക്കാന്‍ ചൂലെടുത്ത സ്വച്ഛ് ഭാരതിന് പിന്നാലെ 'നല്‍ സേ ജല്‍' എന്ന പദ്ധതിക്ക് കീഴിലാണ് ജനങ്ങളുടെ ദാഹമകറ്റാനുള്ള പദ്ധതിയുമായി എത്തുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ വീടുകളിലും വെള്ളം എത്തിക്കാനുള്ള പദ്ധതി ബിജെപി പ്രകടന പത്രികയിലും പറഞ്ഞിരുന്നു. രാജ്യത്തെ 14 കോടി വീടുകളില്‍ പൈപ്പ് വഴി ജലം എത്തിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്ന് കേന്ദ്ര ജല ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത് എല്ല സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും പ്രതിനിധികളുടെയും യോഗത്തില്‍ പറഞ്ഞു. വരുന്ന വര്‍ഷങ്ങളില്‍ രാജ്യത്ത് ജലലഭ്യതയ്ക്കും ആവശ്യങ്ങള്‍ക്കും ഇടയില്‍ 43 ശതമാനം കുറവുണ്ടാകുമെന്നും പറഞ്ഞു.

ആവശ്യം അനുസരിച്ച് ഭൂഗര്‍ഭജലവും പ്രതലജലവും ഒരുപോലെ ഉപയോഗിക്കാനാണ് ജല്‍ ജീവന്‍ മിഷന്റെ ഉദ്ദേശം. ഗ്രാമങ്ങളില്‍ കിട്ടുന്ന ജലം ഗുണനിലവാരം ഉള്ളതാണെന്നും അത് തന്നെ പൈപ്പ് വഴി ഗ്രാമങ്ങളില്‍ വിതരണം ചെയ്യുകയാണ് ഉദ്ദേശിക്കുന്നതെന്ന് ജല സെക്രട്ടറി പരമേശ്വരന്‍ അയ്യര്‍ പറഞ്ഞു. മറ്റിടങ്ങളില്‍ ജലത്തിന്റെ ഗുണനിലവാരം മോശമാണ്. അവിടെ ജലം ശുദ്ധീകരിച്ച് സമീപ പ്രദേശങ്ങളില്‍ വിതരണം ചെയ്യാനാകും. ഇക്കാര്യത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകളാണ് കൈകാര്യം ചെയ്യേണ്ടത്.

ഭൂഗര്‍ഭജലം സംഭരണകേന്ദ്രത്തില്‍ എത്തിച്ച് അത്യാവശ്യങ്ങള്‍ക്കും കൃഷി ഉപയോഗങ്ങള്‍ക്കും ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കുമായി വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് രീതി. ഇതിനായി ജലത്തിലെ ചെളി നീക്കിയും ശുദ്ധമാക്കിയും വിടുന്ന സംവിധാനം ഉപയോഗപ്പെടുത്തുന്ന ചെറിയ ജല വിതരണടാങ്കുകള്‍ പ്രയോജനപ്പെടുത്തും. ഇതിനായി വലിയ രീതിയിലുള്ള ബോധവല്‍ക്കരണവും ജലശേഖരണ സ്വഭാവവും ജനങ്ങള്‍ക്കിടയില്‍ പ്രാവര്‍ത്തികമാക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

രാജ്യത്തിന്റെ പലഭാഗത്തും വരള്‍ച്ച പോലെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടല്ലോ അതിനെ എങ്ങിനെ മറികടക്കുമെന്ന ചോദ്യത്തിന് സംസ്ഥാനങ്ങളോട് ഇക്കാര്യം മറികടക്കാന്‍ എന്തു പദ്ധതികളാണ് രൂപപ്പെടുത്തുന്നതെന്ന് ചോദിച്ചിട്ടുണ്ടെന്നും എന്തു ചെയ്താലും അക്കാര്യത്തില്‍ കേന്ദ്രത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും കേന്ദ്ര ജലമന്ത്രി മറുപടി പറഞ്ഞു. ജലത്തിന്റെ ആവശ്യം കുടുന്നത് അനുസരിച്ച് ജലശേഖരണം എന്ന ഒരു സ്വഭാവ സവിശേഷത ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW