Friday, June 21, 2019 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.42 AM

ഉപയോക്‌താക്കളെ ഉണരാം, വിനോദ വിജ്‌ഞാന അവകാശം സംരക്ഷിക്കാന്‍

uploads/news/2019/06/314215/3.jpg

ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ്‌ ഇന്ത്യ (ട്രായ്‌) കഴിഞ്ഞ മാര്‍ച്ച്‌ 31-ന്‌ ഇന്ത്യയൊട്ടാകെ നടപ്പിലാക്കിയ, കേബിള്‍ ഡി.ടി.എച്ച്‌. വരിക്കര്‍ക്കുള്ള നിയമം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കന്‍ സാധിച്ചിട്ടുണ്ടോയെന്നു സംശയിക്കേണ്ടിരിക്കുന്നു.
കാരണം 130 രൂപയ്‌ക്ക്‌ 100 ഫ്രീ ടു എയര്‍ (എഫ്‌.ടി.എ) ചാനല്‍ എന്ന യാഥാര്‍ഥ്യം ഉപയോക്‌താവിനു സ്വപ്‌നമായി അവശേഷിക്കുകയാണ്‌. 100-ല്‍ 26 ദൂരദര്‍ശന്‍ ചാനലുകള്‍ ഒഴികെ 74 ചാനലുകളാണ്‌ ഉപയോക്‌താവിനു തെരഞ്ഞെടുക്കാന്‍ ട്രായ്‌ നല്‍കിട്ടുള്ളത്‌.
എന്നാല്‍, ഉപയോക്‌താക്കള്‍ അവര്‍ക്ക്‌ ഇഷ്‌ടമുള്ള ചാനലുകള്‍ ആവശ്യപ്പെട്ട്‌ കേബിള്‍ ഡി.ടി.എച്ച്‌. ഓഫീസുകളിലേക്ക്‌ വിളിക്കുമ്പോള്‍ ഈ കുത്തകകള്‍ ഉപയോക്‌താവിനുള്ള ഈ സ്വാതന്ത്ര്യം നല്‍കാതെ അവര്‍ക്ക്‌ ഇഷ്‌ടമുള്ള ചാനലുകള്‍ളുടെ പാക്കേജ്‌ അടിച്ചേല്‍പ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ട്രായ്‌ നിയമത്തിന്റെ നഗ്നമായ ലംഘനം നടന്നിട്ടും ഉദ്യോഗസ്‌ഥതലത്തില്‍ നടപടിയൊന്നും ഉണ്ടാകാത്തതു പ്രതിഷേധാര്‍ഹമാണ്‌.
ഉദ്യോഗസ്‌ഥരും കുത്തകകളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്‌ ഇതിനു പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്‌. കേരളത്തിലെ ഫ്രീ ടു എയര്‍ ചാനലുകളായ ന്യൂസ്‌ ചാനലുകളും മറ്റു ഫ്രീ ടു എയര്‍ വിനോദ ചാനലുകളും കോടിക്കണക്കിനു രൂപ ഓരോ വര്‍ഷവും ഈ കേബിള്‍ ഡി.ടി.എച്ച്‌. കുത്തകകള്‍ക്കു ക്യാരേജ്‌ ഫീയായി കെടുത്തുകൊണ്ടാണ്‌ ഉപയോക്‌താവിന്റെ സ്വീകരണ മുറികളിലേക്കെത്തിയിരുന്നത്‌. ട്രായ്‌ നിയമം വന്നതോടെ ചാനലുകള്‍ക്കു ഭീമമായ-നട്ടെല്ലൊടിക്കുന്ന-സാമ്പത്തിക ബാധ്യതയില്‍നിന്നു കരകയറാനാകുമെന്നാണ്‌ കരുതിയതാണ്‌. എന്നാല്‍, ഈ കുത്തകകള്‍ വീണ്ടും ട്രായി നിയമത്തെ കാറ്റില്‍പ്പറത്തി ഭീമമായ തുക ക്യാരേജ്‌ ഫീ എന്നതിനു പകരം മാര്‍ക്കറ്റിങ്‌ ആന്‍ഡ്‌ പ്ര?മോഷണല്‍ എക്‌സ്‌പെന്‍സ്‌ എന്ന പേരില്‍ പിടിച്ചുപറിക്കുകയാണ്‌.
ഇതു കൊടുക്കന്‍ വിസമ്മതിക്കുന്ന ചാനലുകളെ ബാന്‍ഡ്‌ വിഡ്‌ത്ത്‌ ഇല്ലെന്ന കളവു പറഞ്ഞ്‌ ഒഴിവാക്കുകയാണ്‌ ചെയ്യുന്നത്‌. ഇതുമൂലം ഒഴിവുവരുന്ന ബാന്‍ഡുകളില്‍ വന്‍ തുകയ്‌ക്ക്‌ ഇതര ഭാഷാ ചാനലുകളടക്കം കുത്തിനിറയ്‌ക്കുന്നു. കൂടാതെ കേബിള്‍ ശൃംഖലകളുടെ ലോക്കല്‍ കേബിള്‍ ചാനലുകളെയും അനാവശ്യമായി ഉള്‍ക്കൊള്ളിച്ച്‌ ഉപയോക്‌താവിനു ബാധ്യതയാക്കുന്നു. ഇങ്ങനെ കേബിള്‍ വരിക്ക്‌ പുറമേ പരസ്യ വരുമാനവും അവര്‍ സ്വന്തമാക്കുന്നു. ഭാരത സര്‍ക്കാരിന്റെ "ഉണരൂ ഉപഭോക്‌താവേ ഉണരു" എന്ന ആപ്‌ത വാക്യം ഇക്കാര്യത്തില്‍ ഇതുവരെ ഉണര്‍ന്നു കണ്ടിട്ടില്ല. ഇനിയെങ്കിലും ഉപയോക്‌താക്കള്‍ തങ്ങളുടെ അവകാശത്തെക്കുറിച്ചു ബോധവാന്മാരായില്ലെങ്കില്‍ അറിഞ്ഞുകൊണ്ട്‌ കൊള്ളയടിക്കപ്പെടും.
കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരും ഈ പകല്‍ കൊള്ളയ്‌ക്കു കൂട്ടുനില്‍ക്കുന്നുവെന്ന ആക്ഷേപത്തിനിരയാകും. "ഉപഭോക്‌താകളെ ഉണരൂ, വിനോദ വിജ്‌ഞാന അവകാശം സംരക്ഷിക്കൂ".

കല്യാണ്‍

Ads by Google
Wednesday 12 Jun 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW