Tuesday, June 25, 2019 Last Updated 22 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.32 AM

കലക്‌ടറോട്‌ ഹൈക്കോടതി അന്‍വറിന്റെ ഭാര്യാപിതാവിന്റെ തടയണ പൊളിച്ചുമാറ്റിയേ പറ്റൂ

uploads/news/2019/06/314209/4.jpg

മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്‌ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കാന്‍ മലപ്പുറം ജില്ലാ കലക്‌ടര്‍ക്കു ഹൈക്കോടതിയുടെ ഉത്തരവ്‌. തടയണ പൊളിച്ച്‌ വെള്ളം തുറന്നുവിടാനുള്ള മുന്‍ഉത്തരവുകള്‍ നടപ്പാക്കാത്തതിനേത്തുടര്‍ന്നാണു ഹൈക്കോടതിയുടെ ഇടപെടല്‍.
ഇനിയൊരു മനുഷ്യനിര്‍മിതദുരന്തം താങ്ങാന്‍ കേരളത്തിനാവില്ലെന്നു കോടതി നിരീക്ഷിച്ചു. തടയണ പൊളിക്കാനുള്ള ചെലവ്‌ അന്‍വറിന്റെ ഭാര്യാപിതാവ്‌ സി.കെ. അബ്‌ദുള്‍ ലത്തീഫില്‍നിന്ന്‌ ഈടാക്കണം. ദുരന്തനിവാരണ അതോറിറ്റി ജില്ലാ ചെയര്‍മാന്‍ കൂടിയായ കലക്‌ടര്‍ ഇക്കാര്യത്തില്‍ സമയപരിധി നിശ്‌ചയിച്ച്‌ മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ഋഷികേശ്‌ റോയ്‌, ജസ്‌റ്റിസ്‌ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ നിര്‍ദേശിച്ചു. കേസ്‌ 14-നു വീണ്ടും പരിഗണിക്കും.
അടിയന്തരമായി തടയണയുടെ ഒരുഭാഗം തുറന്നു വെള്ളം പൂര്‍ണമായി ഒഴുക്കിവിടണമെന്നും കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക്‌ നിലനിര്‍ത്തണമെന്നും കഴിഞ്ഞ ഏപ്രില്‍ 10-നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ്‌ നടപ്പാക്കാനുള്ള ഒരാഴ്‌ചത്തെ സാവകാശം കഴിഞ്ഞിട്ടും വെള്ളം തുറന്നുവിടാത്ത സാഹചര്യത്തിലാണു കോടതി ഈ ചുമതല ജില്ലാ കലക്‌ടര്‍ക്കു കൈമാറിയത്‌.
തടയണയിലെ വെള്ളം തുറന്നുവിട്ട്‌, സ്വാഭാവിക നീരൊഴുക്ക്‌ പുനഃസ്‌ഥാപിച്ചിട്ടില്ലെന്നു ഫോട്ടോകള്‍ സഹിതം, പരാതിക്കാരന്‍ എം.പി. വിനോദിനു വേണ്ടി ഹാജരായ അഡ്വ. ബെച്ചു കുര്യന്‍ തോമസും അഡ്വ. ജോര്‍ജ്‌ എ. ചെറിയാനും കോടതിയെ അറിയിച്ചു. കോടതി ഉത്തരവ്‌ യഥാസമയം കക്ഷിയെ അറിയിച്ചിട്ടുണ്ടെന്ന്‌ അബ്‌ദുള്‍ ലത്തീഫിന്റെ അഭിഭാഷകന്‍ വ്യക്‌തമാക്കി. തടണയുടെ ഒരുഭാഗമേ പൊളിച്ചിട്ടുള്ളൂവെന്നും വ്യക്‌തതയ്‌ക്കായി ജില്ലാ കലക്‌ടറോടു റിപ്പോര്‍ട്ട്‌ തേടാമെന്നും സ്‌റ്റേറ്റ്‌ അറ്റോര്‍ണി കെ.വി. സോഹന്‍ അറിയിച്ചു. എന്നാല്‍, ഇനിയൊരു ദുരന്തം താങ്ങാനാവില്ലെന്നും തടയണ പൊളിച്ച്‌ വെള്ളം തുറന്നുവിടാനുള്ള ഉത്തരവ്‌ കലക്‌ടര്‍ നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. രണ്ടാഴ്‌ചയ്‌ക്കകം തടയണയിലെ വെള്ളം പൂര്‍ണമായി ഒഴുക്കിവിടണമെന്നു കഴിഞ്ഞവര്‍ഷം ജൂലൈ 10-നു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിരുന്നില്ല.

Ads by Google
Wednesday 12 Jun 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW