Sunday, June 23, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.32 AM

ഹെല്‍മെറ്റ്‌ ഇല്ലെങ്കില്‍ പിഴ 100 രൂപ; അമിതവേഗത്തിന്‌ 400 രൂപ

uploads/news/2019/06/314205/10.jpg

തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചു പിടിവീണാല്‍ പിഴ 100 രൂപ. ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ 1,000 രൂപയും സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചില്ലെങ്കില്‍ 100 രൂപയുമാണു പിഴ. മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റു ശിക്ഷകളും സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കാന്‍ പോലീസാണ്‌ ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്‌.
്രൈഡവിങ്‌ ലൈസന്‍സ്‌, ഇന്‍ഷുറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌, രജിസ്‌ട്രേഷന്‍ രേഖകള്‍, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്‌, നികുതി അടച്ച രസീത്‌ എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണം. പൊതുഗതാഗത വാഹനങ്ങളില്‍ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌, പെര്‍മിറ്റ്‌ രേഖകള്‍, ട്രിപ്‌ ഷീറ്റ്‌ എന്നിവയും സ്‌റ്റേജ്‌ ക്യാരിയേജുകളില്‍ ഇവയ്‌ക്കൊപ്പം കണ്ടക്‌ടര്‍ ലൈസന്‍സും പരാതി പുസ്‌തകവും ഉണ്ടായിരിക്കണം. അപകടകരമായ വസ്‌തുക്കളുമായി പോകുന്ന വാഹനങ്ങളില്‍ ഈ രേഖകള്‍ക്കൊപ്പം ഫസ്‌റ്റ്‌ എയ്‌ഡ്‌ കിറ്റ്‌, സുരക്ഷാ ഉപകരണങ്ങള്‍, ടൂള്‍ബോക്‌സ്‌, മരുന്നുകള്‍ എന്നിവയും കൊണ്ടുപോകുന്ന സാധനത്തെക്കുറിച്ചുളള പൂര്‍ണ വിവരങ്ങളും സൂക്ഷിച്ചിരിക്കണം.
രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്‌ രേഖകളുടെ ഒറിജിനലോ പകര്‍പ്പോ സൂക്ഷിക്കാം. പരിശോധനാസമയം ്രൈഡവറുടെ കൈവശം ഒറിജിനല്‍ ഇല്ലെങ്കില്‍ 15 ദിവസത്തിനകം വാഹനയുടമ അത്‌ ഹാജരാക്കിയാല്‍ മതി. രേഖകള്‍ കൈവശമില്ലെങ്കില്‍ 100 രൂപ പിഴ ഈടാക്കാം. പരിശോധനാസമയം ഉദ്യോഗസ്‌ഥന്റെ നിര്‍ദേശം അവഗണിക്കുകയോ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്‌താല്‍ ഒരു മാസം തടവോ അഞ്ഞൂറു രൂപ പിഴയോ ആണ്‌ ശിക്ഷ.
അധികാരമില്ലാത്തയാള്‍ വാഹനം ഓടിച്ചാല്‍ ചുമതലക്കാരില്‍നിന്നോ ഉടമയില്‍നിന്നോ 1,000 രൂപ പിഴ ഈടാക്കാം. മൂന്നുമാസം തടവും ലഭിക്കാം. ലൈസന്‍സ്‌ ഇല്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നുമാസം തടവിനോ 500 രൂപ പിഴയ്‌ക്കോ ശിക്ഷിക്കാം. ലൈസന്‍സ്‌ അയോഗ്യമാക്കപ്പെട്ടയാള്‍ വീണ്ടും ലൈസന്‍സിന്‌ അപേക്ഷിക്കുകയോ കരസ്‌ഥമാക്കുകയോ ചെയ്‌താല്‍ 500 രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കും.
അമിതവേഗത്തിനു 400 രൂപയാണു പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ആയിരമാകും. അപകടകരമായും സാഹസികമായും വാഹനമോടിച്ചാല്‍ 1,000 രൂപ പിഴയോ ആറുമാസം തടവോ ആണ്‌ ശിക്ഷ. മൂന്നുവര്‍ഷത്തിനകം കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 2,000 രൂപ പിഴയോ ലഭിക്കും. മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ആറുമാസം തടവോ 2,000 രൂപ പിഴയോ രണ്ടും കൂടിയോ ആണ്‌ ശിക്ഷ. ഒപ്പം ്രൈഡവിങ്‌ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യുന്നതുള്‍പ്പെടെയുള്ളവയ്‌ക്കും സാധ്യതയുണ്ട്‌. മൂന്നുവര്‍ഷത്തിനകം കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 3,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
വായൂമലിനീകരണം, ശബ്‌ദമലിനീകരണം എന്നിവ വരുത്തി വാഹനമോടിച്ചാല്‍ 1,000 രൂപ പിഴയും അപകടകരമായ രീതിയില്‍ ചരക്കു കൊണ്ടുപോയാല്‍ 3,000 രൂപ പിഴ അല്ലെങ്കില്‍ ഒരു വര്‍ഷം തടവുമാണു ശിക്ഷ. ആവര്‍ത്തിച്ചാല്‍ ശിക്ഷ 5,000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആകും. നിയമവിരുദ്ധമായി വാഹനം കൈമാറ്റം ചെയ്യുന്നതിനും രൂപമാറ്റം വരുത്തുന്നതിനും 500 രൂപയാണു പിഴ. കൂടാതെ വാഹനം പൂര്‍വസ്‌ഥിതിയിലാക്കി ഹാജരാക്കുകയും വേണം. രജിസ്‌ട്രേഷന്‍ നടത്താത്ത വാഹനം ഓടിച്ചാല്‍ 2,000 മുതല്‍ 5,000 രൂപ വരെ പിഴ ഈടാക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷം തടവോ 5,000 രൂപയ്‌ക്കും 10,000 രൂപയ്‌ക്കും ഇടയില്‍ പിഴയോ ഈടാക്കാം.
ചരക്കുവാഹനങ്ങളില്‍ ആദ്യത്തെ ഒരു ടണ്‍ വരെയുളള അമിതഭാരത്തിന്‌ 2000 രൂപയും പിന്നീടുളള ഓരോ ടണ്ണിനും 1000 രൂപ വീതവുമാണു പിഴ. ഇന്‍ഷുറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലെങ്കില്‍ 1,000 രൂപ പിഴയായി ഈടാക്കാം.

Ads by Google
Wednesday 12 Jun 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW