Wednesday, June 12, 2019 Last Updated 56 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.31 AM

പാലാരിവട്ടം മേല്‍പ്പാലം വന്‍ ഗൂഢാലോചനയെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ വന്‍ ഗൂഢാലോചന നടന്നതായി വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌.
നിര്‍മാണക്കരാറെടുത്ത റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷനിലെ (ആര്‍.ബി.ഡി.സി.കെ)യും മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന കിറ്റ്‌കോയിലെയും ഉദ്യോഗസ്‌ഥര്‍ പദവികള്‍ ദുര്‍വിനിയോഗം ചെയ്‌തെന്നും വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്‌.
ഉദ്യോഗസ്‌ഥരുടെ നടപടി മൂലം പാലം നിര്‍മിച്ച ആര്‍.ഡി.എസ്‌. കമ്പനിക്ക്‌ വലിയ സാമ്പത്തിക ലാഭവും സംസ്‌ഥാന സര്‍ക്കാരിനു നഷ്‌ടവുമുണ്ടായി. പാലം രൂപകല്‍പന ചെയ്‌ത ബംഗളൂരുവിലെ നാഗേഷ്‌ കണ്‍സള്‍ട്ടന്‍സിയും കിറ്റ്‌കോയിലെയും ആര്‍.ബി.ഡി.സി.കെയിലെയും ഉദ്യോഗസ്‌ഥരും അനധികൃത സാമ്പത്തിക നേട്ടമുണ്ടാക്കി. പരിശോധനയില്ലായ്‌മയും അഴിമതിയും പാലത്തിന്റെ ഗുണനിലവാരമിടിച്ചെന്നും വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ പറയുന്നു. അഴിമതി നിരോധന വകുപ്പ്‌, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ്‌ പ്രതികള്‍ക്കെതിരേ വിജിലന്‍സ്‌ കേസെടുത്തത്‌.
യു.ഡി.എഫ്‌. ഭരണകാലത്ത്‌ സ്‌പീഡ്‌ കേരള പദ്ധതിയില്‍പ്പെടുത്തി പാലം നിര്‍മാണത്തിനായി 72.60 കോടിയുടെ ഭരണാനുമതി നല്‍കി. 42 കോടിയാണ്‌ പാലത്തിന്‌ മാത്രം വകയിരുത്തിയത്‌. ആര്‍.ബി.ഡി.സി.കെയെ ഏല്‍പ്പിച്ചാല്‍ അഴിമതിയില്ലാതാകുമെന്നായിരുന്നു യു.ഡി.എഫ്‌. വാദം. ദേശീയപാത അതോറിറ്റി നിര്‍മിക്കേണ്ടിയിരുന്ന പാലം ടെന്‍ഡര്‍ പോലും വിളിക്കാതെ ആര്‍.ബി.ഡി.സി.കെയെ ഏല്‍പ്പിച്ചതോടെ അഴിമതിക്ക്‌ കളമൊരുങ്ങി.
നിര്‍മാണച്ചുമതല ആര്‍.ഡി.എസിനു ലഭിക്കാന്‍ ഉദ്യോഗസ്‌ഥര്‍ ഗൂഢാലോചന നടത്തിയിരുന്നുവോയെന്നു സംശയിക്കുന്നു. ഇതു കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ്‌ പറയുന്നു.

Ads by Google
Wednesday 12 Jun 2019 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW