Tuesday, July 02, 2019 Last Updated 40 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.20 AM

യുവാവ്‌ ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊന്ന്‌ പെട്രോളൊഴിച്ച്‌ കത്തിച്ചു

റായ്‌പുര്‍(ഛത്തീസ്‌ഗഡ്‌): സ്‌ത്രീധനമായി ബൈക്ക്‌ നല്‍കിയില്ലെന്നാരോപിച്ച്‌ യുവാവ്‌ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന്‌ പെട്രോളൊച്ചു കത്തിച്ചു.
മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തില്‍ ഇക്കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. സ്‌ത്രീധനത്തോടൊപ്പം ബൈക്കും വേണമെന്ന്‌ യുവാവ്‌ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഭാര്യ വീട്ടുകാര്‍ക്ക്‌ ഇതു നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ പ്രകോപിതനായ ഇയാള്‍ ഭാര്യയെ മര്‍ദിച്ച്‌ അവശയാക്കി കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.
തെളിവ്‌ നശിപ്പിക്കാനായി മൃതദേഹം പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്‌തുവെന്നാണ്‌ ഇയാള്‍ മറ്റുള്ളവരോട്‌ പറഞ്ഞത്‌.
സംഭവത്തെക്കുറിച്ച്‌ നാട്ടുകാരിലൊരാള്‍ അറിയിച്ചതിനെ തുടര്‍ന്നു പോലീസ്‌ എത്തി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചതോടെ സത്യാവസ്‌ഥ പുറത്താകുന്നത്‌.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.

Ads by Google
Wednesday 12 Jun 2019 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW