Sunday, June 23, 2019 Last Updated 34 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.20 AM

സൗദി വ്യോമത്താവളം ആക്രമിച്ചെന്ന്‌ ഹുതികള്‍

സന (യെമന്‍): സൗദിയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ആസിറിലെ സൈനിക വ്യോമതാവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന്‌ യെമനിലെ ഹുതി വിമതര്‍. തിങ്കളാഴ്‌ച രാത്രിയാണ്‌ ആക്രമണം നടന്നതെന്നും ഇറാന്‍ പിന്തുണയുള്ള ഹുതികള്‍ തങ്ങളുടെ അല്‍ മസീറ ചാനലിലൂടെ അവകാശപ്പെട്ടു. ആസിറിലെ കിങ്‌ ഖാലിദ്‌ വ്യോമത്താവളമാണ്‌ ഉന്നമിട്ടതെന്നു ഹുതികള്‍ വ്യക്‌തമാക്കിയെങ്കിലും സൗദി ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. ഇതിനു മുമ്പുള്ള മിക്ക ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളും സൗദി തകര്‍ത്തിരുന്നു.

Ads by Google
Wednesday 12 Jun 2019 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW