Tuesday, June 11, 2019 Last Updated 11 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.49 PM

ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് ആരംഭിച്ചു

amazon fab phones fest

ആമസോണിന്റെ ഫാബ് ഫോൺസ് ഫെസ്റ്റിന് തുടക്കമായി. സാംസങ് ഗ്യാലക്സി S10, വൺപ്ലസ് 7, വൺപ്ലസ് 7 പ്രോ, ഓണർ പ്ലേ, വൺ പ്ലസ് 6T, ഐഫോൺ XR, ഗ്യാലക്സി S10, ഒപ്പോ F11 പ്രോ, വിവോ V15 പ്രോ അടക്കമുളള സ്മാർട്ഫോണുകൾക്ക് വൻ വിലക്കിഴിവുണ്ട്. ജൂൺ 10 മുതൽ 13 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. ചില സ്മാർട്ഫോണുകൾക്ക് എക്സ്‌ചേഞ്ച് ഓഫറുമുണ്ട്.

ഗ്യാലക്സി S10 ന് ആമോസൺ സെയിലിൽ വിലക്കിഴിവുണ്ട്. 66,900 രൂപയ്ക്കാണ് 8 ജിബി/128 ജിബി ഫോൺ പുറത്തിറക്കിയത്. ഇപ്പോൾ 61,900 രൂപയ്ക്ക് ഫോൺ വാങ്ങാം.

8 ജിബി/512 ജിബി മോഡലിന്റെ വില 84,900 രൂപയായിരുന്നു. ആമസോണിൽനിന്നും 76,900 രൂപയ്ക്കാണ് ഫോൺ വാങ്ങാനാവുക. ഇതിനൊപ്പം നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്.

സാംസങ് ഗ്യാലക്സി M20 ന്റെ 3 ജിബി/32 ജിബി സ്റ്റോറേജ് മോഡൽ 10,990 രൂപയ്ക്കാണ് പുറത്തിറക്കിയത്. 9,990 രൂപയ്ക്ക് ആമസോൺ ഓഫർ കാലയളവിൽ ഫോൺ വാങ്ങാം. 4 ജിബി/64 ജിബി സ്റ്റോറേജ് മോഡലിന്റെ വിപണി വില 12,990 രൂപയാണ്. 11,990 രൂപയ്ക്ക് ഫോൺ ആമസോണിൽനിന്നും വാങ്ങാം.

2,000 രൂപയുടെ വിലക്കിഴിവാണ് ആമസോൺ വൺപ്ലസ് 7, വൺപ്ലസ് 7 പ്രോ ഫോണുകൾക്ക് നൽകുന്നത്. എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 1,500 രൂപയുടെ ഡിസ്കൗണ്ടും എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 2,000 രൂപയുടെ ഡിസ്കൗണ്ടുമാണ് പുതുതായി പുറത്തിറക്കിയ വൺപ്ലസ് മോഡലുകൾക്ക് ആമസോൺ നൽകുന്നത്.

അതേസമയം, എസ്ബിഐ റുപേ കാർഡ് ഉപയോഗിക്കുന്നവർക്ക് ഡിസ്കൗണ്ട് ലഭിക്കില്ല.

Ads by Google
Ads by Google
Loading...
TRENDING NOW