Friday, June 21, 2019 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.11 PM

നേട്ടത്തില്‍ ഓഹരി വിപണി; 142 പോയന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

uploads/news/2019/06/314088/stock.jpg

മുംബൈ: വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം മികച്ച നേട്ടം കൊയ്ത് ഓഹരി വിപണി. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 145 പോയന്റ് നേട്ടത്തില്‍ 39,930ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തില്‍ 11,960ലും വ്യാപാരം നടത്തുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 700 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 325 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

സ്റ്റെറലൈറ്റ് ടെക്‌നോളജീസ്, പി.സി. ജ്വലര്‍ ലിമിറ്റഡ്, ഡിഷ് ടിവി ഇന്ത്യാ ലിമിറ്റഡ്, ജെയിന്‍ ഇറിഗേഷന്‍, സ്‌പൈസ്‌ജെറ്റ് ലിമിറ്റ്ഡ് അടക്കമുള്ള കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും

ഇന്ത്യാബുള്‍സ് ഇന്റഗ്രേറ്റ്, ജെറ്റ് എയര്‍വേയ്‌സ്, ഇന്ത്യാബുള്‍സ് ഹൗസിങ്ങ് ഫിനാന്‍സ്, ലക്ഷ്മി വിലാസ് ബാങ്ക്, ദീപക് നിത്രിതി എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW