Friday, June 14, 2019 Last Updated 15 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 12.07 PM

നരേന്ദ്രമോഡിക്ക് പാക് വ്യോമപരിധിയിലൂടെ പറക്കാന്‍ അനുമതി; പാക് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യന്‍ വ്യോമസേന മേയ് 31 ന് നീക്കി

uploads/news/2019/06/314080/modi.jpg

ഇസ്ലാമാബാദ് : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പാക് വ്യോമപരിധിയിലൂടെ പറക്കാന്‍ അനുമതി. കിര്‍ഗിസ്ഥാനിലെ ബിഷ്‌കേകില്‍ ജൂണ്‍ 13, 14 തീയതികളില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനാണ് പാകിസ്ഥാന്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ബലാകോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപരിധിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി നല്‍കണമെന്ന അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മേയ് 21 ന് എസ്.സി.ഒ യോഗത്തില്‍ പങ്കെടുക്കാനായി സുഷമാ സ്വരാജിന്റെ വിമാനത്തിനും പാകിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വാണിജ്യ സര്‍വീസുകള്‍ക്കുള്ള വിലക്ക് നീങ്ങിയിട്ടില്ല. അതേസമയം, പാക് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യന്‍ വ്യോമസേന മേയ് 31 നീക്കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW