Tuesday, June 18, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 08.25 AM

പാക്കറ്റിലുള്ള ഭക്ഷണം കേടായോ എന്നറിയാന്‍ ഇനി ഒരൊറ്റ പെഗ് മതി, നിര്‍ണായക കണ്ടുപിടുത്തവുമായി ഗവേഷകര്‍

new invention

ഭക്ഷ്യവസ്തുക്കള്‍ കേടായോയെന്ന് തിരിച്ചറിയാനുള്ള സെന്‍സറുകള്‍ വികസിപ്പിച്ചെടുത്ത് ഗവേഷര്‍. ചീഞ്ഞ ഭക്ഷ്യവസ്തുക്കളില്‍ നിന്ന് പുറപ്പെടുന്ന വാതകങ്ങളായ അമോണിയ, ട്രൈമെഥൈലാമിന്‍ എന്നിവയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന പേപ്പര്‍ ബേസ്ഡ് ഇലക്ട്രിക്കല്‍ ഗ്യാസ് സെന്‍സര്‍ അഥവാ പെഗ് ആണ് ഗവേഷകര്‍ കണ്ടെത്തിയത്.

അധികം വൈകാതെ സെന്‍സറുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ഗവേഷകസംഘം പറയുന്നത്. പ്ലാസ്റ്റിക്കിന് പകരം പെഗ് ടാഗുകളോടെ എത്തുന്ന പേപ്പറുകളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയുന്നതിനുള്ള സംവിധാനം കൊണ്ടുവരുമെന്നും ഇതോടെ പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണ മാലിന്യവും കുറയ്ക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

കേടായ സാധനങ്ങളെ തിരിച്ചറിയുന്നതിന് പുറമേ കാലാവധി കഴിഞ്ഞതാണോയെന്നും പെഗ് ടാഗ് സ്‌കാന്‍ ചെയ്താല്‍ അറിയാം. സ്മാര്‍ട്ട്ഫോണുമായി ഈ സെന്‍സറുകള്‍ ബന്ധിപ്പിക്കാമെന്നും ഇതോടെ സൂപ്പര്‍മാര്‍ക്കറ്റികളും മറ്റും സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കേടായവ വാങ്ങി വരുന്നത് ഒഴിവാക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു.

Ads by Google
Tuesday 11 Jun 2019 08.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW