Sunday, June 23, 2019 Last Updated 9 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 08.18 AM

സുഹൃത്തുക്കള്‍ പോലും 16-ാം വയസ്സില്‍ ലൈംഗികത ആസ്വദിച്ച് തുടങ്ങി, എന്നാല്‍ ഞങ്ങള്‍ അങ്ങനെയായിരുന്നില്ല; നിക്ക് ജോനാസ് പറയുന്നു

nick jonas

ലോകമെമ്പാടും ആരാധകരുള്ള ജോനാസ് സഹോദരങ്ങളില്‍ ഒരാളും പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമാണ് നിക്ക് ജോനാസ്. ഇപ്പോള്‍ തന്റെ കൗമാര കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

''പ്യൂരിറ്റി റിങ് ധരിച്ചാണ് ഞങ്ങള്‍ അക്കാലത്ത് നടന്നിരുന്നത്. കരിയറില്‍ ഏറ്റവും ശോഭിച്ച കാലമായിരുന്നു അത്. അക്കാലത്ത് എനിക്കു പ്രണയമൊക്കെ തോന്നിയിരുന്നു. പക്ഷേ, ലൈംഗികതയുടെ പ്രാധാന്യം എന്താണെന്നൊന്നും ആ ചെറുപ്രായത്തില്‍ അറിഞ്ഞിരുന്നില്ല. പാശ്ചാത്യ സംസ്‌കാരമനുസരിച്ച് പതിനാറ് വയസ്സു മുതല്‍ തന്നെ മിക്കവരും പ്രണയത്തോടൊപ്പം ലൈംഗികതയും ആസ്വദിച്ചു തുടങ്ങും. സുഹൃത്തുക്കളും അങ്ങനെയായിരുന്നു. എന്നാല്‍, ഞങ്ങള്‍ മൂന്നു പേരും അങ്ങനെയായിരുന്നില്ല.

'പ്യൂരിറ്റി റിങ് ധരിച്ചു നടന്നിരുന്ന ഞങ്ങളെ പലരും പരിഹസിച്ചിരുന്നു. പതിനാറാം വയസ്സില്‍ അത്തരത്തിലുള്ള വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്കിപ്പോഴും അറിയില്ല. അക്കാലത്ത് അത്തരം താത്പര്യം തോന്നാത്തതിനെ പരിഹസിക്കാനെന്തിരിക്കുന്നു എന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല. 'പ്യൂരിറ്റി റിങ് ധരിക്കുക എന്നത് അമേരിക്കയിലെ ക്രൈസ്തവ സമൂഹത്തിനിടയില്‍ പ്രചാരത്തിലിരുന്നിരുന്നു. ചാരിത്ര്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപിടിക്കുന്നതിനായാണ് ഇത്തരം മോതിരം ധരിക്കുന്നത്. 1990കളുടെ തുടക്കത്തില്‍ ഈ രീതി അമേരിക്കന്‍ വിശ്വാസി സമൂഹത്തില്‍ വ്യാപകമായിരുന്നു.. പിന്നീട് വളര്‍ന്നപ്പോഴാണ് പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും കൂടുതലറിഞ്ഞത്'- നിക്ക് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW