Friday, June 14, 2019 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.32 AM

നിരഞ്‌ജന മേനോന്‍; ഒരു മലയാളി മിടുക്കിയുടെ കഥ

uploads/news/2019/06/313963/bft4.jpg

ഇത്‌ വെറുമൊരു പത്തൊന്‍പത്‌ വയസുകാരി. പേര്‌ നിരഞ്‌ജന മേനോന്‍. ഇപ്പോള്‍ അമേരിക്കയിലെ അതിപ്രശസ്‌തമായ ഡ്യൂക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ മാസേ്‌റ്റഴ്‌സിന്‌ പഠിക്കുന്നു. പൊളിറ്റിക്കല്‍ എക്കണോമി ആണ്‌ വിഷയം. ഡിസംബറില്‍ പഠനം തീരുകയാണ്‌. നാട്ടിലെ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്പോഴാണ്‌ ഈ മിടുക്കി മാസ്‌റ്റര്‍ ബിരുദം കഴിയാന്‍ പോകുന്നത്‌.
2015 ജൂണ്‍. ഫെയ്‌സ്ബുക്ക്‌ മെസഞ്ചറില്‍ ഒരു സന്ദേശം വന്നു. തൃശൂരില്‍നിന്നു സുഹൃത്തായ അഡ്വ. രേണുക മേനോന്‍. സംസാരിക്കാനുണ്ടെന്ന്‌ അറിയിച്ച ശേഷം രേണുകയും ഭര്‍ത്താവ്‌ ഗോപകുമാര്‍ മേനോനും ഫോണില്‍ ബന്ധപ്പെട്ടു. അവരുടെ മൂത്ത മകള്‍ നിരഞ്‌ജനക്ക്‌ അമേരിക്കയിലെ വിര്‍ജീനിയയിലെ മേരി ബാള്‍ഡ്വിന്‍ യൂണിവേഴ്‌സിറ്റിയില്‍ നാലു വര്‍ഷ ബിരുദ കോഴ്‌സിന്‌ പ്രവേശനം ലഭിച്ചു. ഫീസില്‍ അന്‍പത്‌ ശതമാനം സ്‌കോളര്‍ഷിപ്പോടെ.
നിരഞ്‌ജന പ്ലസ്‌ - 2 പഠിച്ചത്‌ എവിടെയാണെന്ന്‌ ചോദിച്ചു. അപ്പോഴാണ്‌ അറിയുന്നത്‌ കക്ഷി സ്‌കൂളില്‍ ഒന്‍പതാംക്ല ാസില്‍ പഠിക്കുകയാണെന്ന്‌. പഠനത്തില്‍ അസാധാരണ കഴിവ്‌ പ്രദര്‍ശിപ്പിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക്‌ ഹൈസ്‌കൂള്‍ ഒഴിവാക്കി നേരിട്ട്‌ ഡിഗ്രിക്ക്‌ ചേരാനുള്ള അമേരിക്കയിലെ പദ്ധതിയാണിത്‌. തൃശൂരില്‍ ഹരിശ്രീ വിദ്യാനിധി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്വയം ഇന്റര്‍നെറ്റില്‍ പരതി നിരഞ്‌ജന കണ്ടുപിടിച്ച പഠന പദ്ധതിയാണിത്‌. രക്ഷകര്‍ത്താക്കള്‍ക്കും സ്‌കൂളിനും അപ്പോഴും കാര്യങ്ങള്‍ മുഴുവനായി മനസ്സിലായിരുന്നില്ല.
തനിയെ യൂണിവേഴ്‌സിറ്റി കണ്ടുപിടിച്ച്‌, അവരുമായി ബന്ധപ്പെട്ട്‌, ഉപദേശങ്ങള്‍ തേടിയാണ്‌ നിരഞ്‌ജന ഈ പഠനത്തിലെത്തുന്നത്‌. അമേരിക്കയില്‍ കോളേജ്‌ പ്രവേശനത്തിന്‌ വേണ്ട സാറ്റ്‌ (SAT) പരീക്ഷ കൊച്ചിയിലുള്ള സെന്ററില്‍ എഴുതി വളരെ ഉയര്‍ന്ന സ്‌കോര്‍ വാങ്ങി. സാറ്റ്‌ പരീക്ഷയ്‌ക്ക്‌ ശേഷം മൂന്ന്‌ ഇന്‍റ്റര്‍വ്യൂ ഉണ്ടായിരുന്നു. സ്വഭാവം, പഠനശേഷി, ഇംഗ്ലീഷ്‌ സംഭാഷണ നൈപുണ്യം, അന്യരാജ്യത്തുവന്ന്‌ തനിയെ ജീവിക്കാനുള്ള കഴിവ്‌ എന്നിവ അളക്കാനായിരുന്നു ഇന്റര്‍വ്യൂകള്‍.
അമ്മയും അച്‌ഛനും നാട്ടില്‍ ആകാംക്ഷയോടെയിരിക്കുമ്പോള്‍ പതിനഞ്ചുകാരി നിരഞ്‌ജന ഒറ്റയ്‌ക്ക്‌ അമേരിക്കയില്‍ വന്നെത്തി. വിമാനത്താവളത്തില്‍ നിന്ന്‌ യൂണിവേഴ്‌സിറ്റിയില്‍ എത്താന്‍ മറ്റൊരു കുടുംബ സുഹൃത്ത്‌ സഹായിച്ചു. ആദ്യദിവസം മുതല്‍ ഈ പെണ്‍കുട്ടി തനിക്കാവശ്യമുള്ള ഓരോ കാര്യങ്ങള്‍ കണ്ടുപിടിച്ച്‌ ചെയ്‌തെടുത്തു. അമേരിക്കന്‍ ജീവിതവുമായി പെട്ടെന്ന്‌ ഇഴുകിച്ചേര്‍ന്നു.
ലോകം മുഴുവനുമുള്ള കുട്ടികളില്‍ നിന്ന്‌ വിരലിലെണ്ണാവുന്നവരെ മാത്രം തെരഞ്ഞെടുത്തതാണ്‌ നിരഞ്‌ജനയുടെക്ല ാസിലെ കുട്ടികളെ. കൂട്ടത്തില്‍ അമേരിക്കയുടെ പുറത്തുനിന്നുള്ള ഏക വിദ്യാര്‍ഥിനി നിരഞ്‌ജനയായിരുന്നു. അമേരിക്കയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാല്‌ വിദ്യാര്‍ഥിനികള്‍ പതിമൂന്നു വയസുകാരായിരുന്നു.
ഡിഗ്രിയുടെ രണ്ടാം വര്‍ഷം മുതല്‍ പഠനത്തിനൊപ്പം നിരഞ്‌ജന പാര്‍ട്ട്‌ടൈം ജോലികള്‍ ചെയ്‌തു. പതിനാറു വയസില്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷക്കാരുടെ ട്യൂട്ടറായും ടീച്ചിങ്‌ അസിസ്‌റ്റന്റ്‌ ആയുമുള്ള ജോലികള്‍. പരീക്ഷാ പേപ്പര്‍ ഗ്രേഡ്‌ ചെയ്യുന്ന ഉത്തരവാദിത്തവും ഉണ്ടായിരുന്നു. ഒന്നാം വര്‍ഷത്തെ പരീക്ഷകളില്‍ എ ഗ്രേഡ്‌ വാങ്ങിയതാണ്‌ ഈ ജോലികള്‍ കിട്ടാന്‍ കാരണം. അമേരിക്കയില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഒരാഴ്‌ചയില്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ അനുവാദമുണ്ട്‌. മാസം ആയിരം ഡോളറോളം (നാട്ടിലെ എഴുപത്തിനായിരത്തില്‍ പരം രൂപ) സമ്പാദിക്കാന്‍ നിരഞ്‌ജനയ്‌ക്ക്‌ കഴിയുന്നു. ബുക്കുകള്‍ വാങ്ങാനും മറ്റു വട്ടച്ചിലവുകള്‍ക്കുമായി ഈ പണം ഉപയോഗിക്കുകയാണ്‌. ഇതിനിടയില്‍ നാലുവര്‍ഷത്തെ ഡിഗ്രി കോഴ്‌സ്‌ നിരഞ്‌ജന മൂന്നുവര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാക്കി.
ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ ഒരു സെമസ്‌റ്റര്‍ ചൈനയില്‍ ഗവേഷണം ചെയ്യാന്‍ സ്‌കോളര്‍ഷിപ്‌ കിട്ടി. ചൈനയില്‍ മൈക്രോഫിനാന്‍സ്‌ പരാജയപ്പെടുന്നതിനുള്ള കാരണങ്ങളിലായിരുന്നു പഠനം. കടം വാങ്ങുന്നത്‌ തെറ്റാണെന്ന ധാരണ ചൈനീസ്‌ ഗ്രാമവാസികള്‍ക്കിടയില്‍ ഉള്ള കാര്യം പഠന വിഷയമായി. ബിരുദാനന്തര പഠനത്തിനു ശേഷം നിയമത്തില്‍ ഫെലോഷിപ്‌ എടുക്കാനാണ്‌ പരിപാടി. അതിനുശേഷം നിയമ പഠനമാണു ലക്ഷ്യം. ഇപ്പോള്‍ നിരഞ്‌ജന അമേരിക്കന്‍ തലസ്‌ഥാനമായ വാഷിംഗ്‌ടണ്‍, ഡി.സി. യില്‍ ഗ്രീന്‍പീസ്‌ എന്ന പ്രസ്‌ഥാനത്തില്‍ വേനല്‍ക്കാല ഇന്റേണ്‍ഷിപ്‌ ചെയ്യുകയാണ്‌. ഡിസംബറില്‍ മാസേ്‌റ്റഴ്‌സ്‌ പഠനം കഴിയും. രണ്ടുവര്‍ഷത്തെ മാസേ്‌റ്റഴ്‌സ്‌ ഒന്നര വര്‍ഷം കൊണ്ട്‌ ഡിസംബറില്‍ തീര്‍ക്കുകയാണ്‌ ഈ പെണ്‍കുട്ടി.
തൃശൂരിലെ ഹൈസ്‌കൂള്‍ക്ല ാസുകള്‍ ബോറായപ്പോഴാണ്‌ നിരഞ്‌ജന ഇത്തരം വഴികള്‍ അന്വേഷിച്ചു തുടങ്ങിയത്‌. ഒന്‍പതാംക്ല ാസിനിടയില്‍ ബോംബെയിലും പുനെയിലും കേരളത്തിലുമായി എട്ടു സ്‌കൂളുകളില്‍ പഠിക്കാന്‍ അവസരം ലഭിച്ച നിരഞ്‌ജന ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി, മറാത്തി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും. കുറെ ചൈനീസും അല്‌പം ജാപ്പനീസും അറിയാം. സ്വന്തം താല്‍പര്യത്തിലാണ്‌ ജാപ്പനീസ്‌ പഠിക്കുന്നത്‌. കൂടാതെ പാട്ട്‌ പാടും, കീ ബോര്‍ഡ്‌ വായിക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉപന്യാസം, ക്വിസ്‌, ഡിബേറ്റ്‌ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. സ്‌പോര്‍ട്‌സില്‍ കൈവച്ചിട്ടില്ല.
നാട്ടിലെ കുട്ടികളോട്‌ നിരഞ്‌ജനയ്‌ക്കു പറയാനുള്ളത്‌ എന്താണെന്നു ചോദിച്ചപ്പോള്‍ നല്ല മറുപടിയായിരുന്നു കിട്ടിയത്‌. ഗൂഗിളില്‍ നമുക്കാവശ്യമായ കാര്യങ്ങള്‍ കണ്ടെത്താന്‍ പഠിക്കുക. അതൊരു സ്വഭാവമാകണം. അവസരങ്ങളെ നമ്മള്‍ തേടിപ്പോണം, ഒന്നും ഇങ്ങോട്ട്‌ നമ്മളെത്തേടി വരില്ല. ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും അറിവുകള്‍ നേടാന്‍ വഴിയുണ്ട്‌. അത്‌ പരമാവധി നേടുക. ഇമെയില്‍ വിലാസം മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്നതിന്‌ നിരഞ്‌ജനയ്‌ക്ക്‌ മടിയില്ല.
niranjanamenon1213@gmail.com ആണ്‌ വിലാസം. അമേരിക്കയിലെ പഠനസാധ്യതകളെപ്പറ്റി നാട്ടിലെ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ കൂടുതല്‍ പറഞ്ഞുകൊടുക്കാന്‍ നിരഞ്‌ജനയ്‌ക്ക്‌ സന്തോഷം മാത്രം.
വാലറ്റം: ഇതു പോലെ നിരഞ്‌ജനമാര്‍ നമ്മുടെ മക്കള്‍ക്കിടയില്‍ ഇനിയും ഉണ്ടാകും. അതോര്‍മിപ്പിക്കുകയാണ്‌ ഈ എഴുത്തിന്റെ പ്രധാന ലക്ഷ്യം.

ഡോ.എസ്‌.എസ്‌. ലാല്‍

Ads by Google
Tuesday 11 Jun 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW