Saturday, July 20, 2019 Last Updated 7 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.14 AM

കാലവര്‍ഷം കനത്തു; 14 വരെ പെരുമഴ

uploads/news/2019/06/313942/k3.jpg

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം ശക്‌തമായതോടെ സംസ്‌ഥാനത്തു കാലവര്‍ഷം കനത്തു. വെള്ളിയാഴ്‌ച വരെ ശക്‌തമായ മഴ തുടരും. തെക്കന്‍ജില്ലകളില്‍ ഇന്നലെ വ്യാപകമഴ ലഭിച്ചു. 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നു കേന്ദ്രകാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. തീരമേഖലകളില്‍ കടല്‍ പ്രക്ഷുബ്‌ധമാണ്‌.
ലക്ഷദ്വീപിന്‌ 240 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണു ന്യൂനമര്‍ദം ശക്‌തമായത്‌. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്‌. "വായു" എന്നു പേരിട്ട ചുഴലിക്കാറ്റിന്റെ ഗതി വടക്കുപടിഞ്ഞാറന്‍ ദിശയിലായതിനാല്‍ കേരളത്തിന്‌ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണു കാലാവസ്‌ഥാകേന്ദ്രത്തിന്റെ വിലയിരുത്തല്‍. വ്യാഴാഴ്‌ചയോടെ കാറ്റ്‌ ഗുജറാത്ത്‌ തീരത്തെത്തും.
തിരുവനന്തപുരത്ത്‌ ഇന്നലെ കനത്തമഴ ലഭിച്ചു. ഇന്ന്‌ എറണാകുളത്തും ആലപ്പുഴയിലും ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്‌. ഇന്നു കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ കാസര്‍ഗോഡ്‌ ജില്ലകളില്‍ യെലോ അലെര്‍ട്ടും നാളെ മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച്‌ അലെര്‍ട്ടും പ്രഖ്യാപിച്ചു. ഇന്നു മധ്യകിഴക്കന്‍, തെക്കുകിഴക്കന്‍ അറബിക്കടല്‍ ഭാഗങ്ങളില്‍ 70 കി.മീ. വരെ വേഗത്തില്‍ കാറ്റുവീശും. ലക്ഷദ്വീപ്‌ ഭാഗങ്ങളില്‍ 80 കി.മീ, തമിഴ്‌നാട്‌- പുതുച്ചേരി ഭാഗങ്ങളില്‍ 45 കി.മീ. വരെ കാറ്റിനു വേഗമുണ്ടാകും.

Ads by Google
Tuesday 11 Jun 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW