Tuesday, June 25, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.14 AM

എന്‍ജിനീയറിങ്‌ പ്രവേശനപരീക്ഷ: വിഷ്‌ണു വിനോദിന്‌ ഒന്നാം റാങ്ക്‌

uploads/news/2019/06/313941/k2.jpg

തിരുവനന്തപുരം : കേരള എന്‍ജിനീയറിങ്‌, ആര്‍ക്കിടെക്‌ചര്‍, ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്‍ജിനീയറിങ്‌ പ്രവേശനപരീക്ഷ എഴുതിയ 73,437 വിദ്യാര്‍ഥികളില്‍ 51,667 പേര്‍ റാങ്ക്‌ പട്ടികയിലുള്‍പ്പെട്ടു.
ഇടുക്കി ആനക്കര ശങ്കരമംഗലം വിഷ്‌ണു വിനോദ്‌ ആദ്യറാങ്ക്‌ നേടി (സ്‌കോര്‍ 584.9173). കോട്ടയം കുമാരനല്ലൂര്‍ കൊച്ചാലുമ്മൂട്‌ കൃഷ്‌ണയില്‍ എ. ഗൗതം ഗോവിന്ദിനാണു രണ്ടാം റാങ്ക്‌ (സ്‌കോര്‍ 571.5238) ആദ്യ രണ്ടു റാങ്കുകാരും സംസ്‌ഥാന സിലബസില്‍ ഹയര്‍ സെക്കന്‍ഡറി പഠിച്ചവരാണ്‌. കോട്ടയം വടവാതൂര്‍ സ്വദേശി ആഖ്വിബ്‌ നവാസിനാണു മൂന്നാം റാങ്ക്‌. ജവഹര്‍ നവോദയ വിദ്യാലയ വിദാര്‍ഥിയാണ്‌ (സ്‌കോര്‍ 569.0113). നാലാം റാങ്ക്‌ നേടിയ സഞ്‌ജയ്‌ സുകുമാരന്റെ ഇരട്ട സഹോദരന്‍ സൗരവ്‌ സുകുമാരന്‌ എട്ടാം റാങ്കുണ്ട്‌. കാസര്‍ഗോഡ്‌ സ്വദേശികളാണ്‌. മെവിറ്റ്‌ മാത്യു (5, ആലപ്പുഴ), ആല്‍ഫിന്‍ ഡേവിസ്‌ പോമി(6, എറണാകുളം), നിരഞ്‌ജന്‍ ജെ. നായര്‍ (7, കോഴിക്കോട്‌), സത്‌ധ്രുതി പോള്‍ (9, തിരുവനന്തപുരം), അനിരുദ്ധ കുല്‍ക്കര്‍ണി (10, കോട്ടയം) എന്നിവരാണ്‌ മറ്റു റാങ്കുകാര്‍.
പട്ടികജാതി വിഭാഗത്തില്‍ ആദ്യറാങ്ക്‌ നേടിയത്‌ കൊല്ലം സ്വദേശി ആര്‍. അദൈ്വത്‌ കൃഷ്‌ണയാണ്‌. രണ്ടാം റാങ്ക്‌ കോട്ടയം സ്വദേശി മിഥുന്‍ വി. ജയ്‌ (സ്‌കോര്‍ 493.6178) നേടി. പട്ടികവര്‍ഗ വിഭാഗത്തില്‍ എല്‍. സുകന്യ ആദ്യറാങ്ക്‌ നേടി.
ആര്‍ക്കിടെക്‌ചറില്‍ തൃശൂര്‍ സ്വദേശി ആലീസ്‌ മരിയ ചുങ്കത്ത്‌ ആദ്യറാങ്ക്‌ നേടി. (സ്‌കോര്‍ 368.8333). അന്‍ഷ മാത്യു (കണ്ണൂര്‍) രണ്ടാം റാങ്കും ഗൗരവ്‌ ആര്‍. ചന്ദ്രന്‍ (വഡോദര, ഗുജറാത്ത്‌) മൂന്നാം റാങ്കും കെ.പി. പ്രവീണ്‍ (മലപ്പുറം) നാലാം റാങ്കും നേടി. ആര്‍ക്കിടെക്‌ചറില്‍ 3825 പേരാണ്‌ റാങ്ക്‌ ലിസ്‌റ്റിലുള്ളത്‌. ഫാര്‍മസി വിഭാഗത്തില്‍ കൊല്ലം സ്വദേശി നവീന്‍ വിന്‍സന്റ്‌ ഒന്നാം റാങ്ക്‌ നേടി. മലപ്പുറം സ്വദേശി എം.കെ. നിധ നിസ്‌മ രണ്ടാം റാങ്കും മലപ്പുറം സ്വദേശി കെ. രോഹിത്‌ മൂന്നാം റാങ്കും മലപ്പുറം സ്വദേശി മുഹമ്മദ്‌ ഇര്‍ഷാദ്‌ നാലാം റാങ്കും നേടി. ഫാര്‍മസിയില്‍ 56,318 പേര്‍ പരീക്ഷ എഴുതിയതില്‍ 39,912 പേര്‍ റാങ്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെട്ടു.

Ads by Google
Tuesday 11 Jun 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW