Sunday, July 21, 2019 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.14 AM

വൈദ്യുതിക്കമ്പി പൊട്ടിവീണു; ഷോക്കേറ്റ്‌ രണ്ടു മരണം

uploads/news/2019/06/313939/k6.jpg

തിരുവനന്തപുരം: വെള്ളക്കെട്ടില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റ്‌ വീട്ടമ്മയടക്കം രണ്ടുപേര്‍ക്കു ദാരുണാന്ത്യം.
പേട്ടയിലെ പുള്ളിലെയ്‌നില്‍ ഇന്നലെ വെളുപ്പിനായിരുന്നു അപകടം. പേട്ട മൂന്നാംമനക്കല്‍ കാവടി ഭവനില്‍ പ്രസന്നകുമാരി (62), ചാക്ക അനന്തപുരി ലൈനില്‍ തൃപ്‌തിയില്‍ രാധാകൃഷ്‌ണന്‍ ആശാരി (71) എന്നിവരാണു മരിച്ചത്‌.
തെങ്ങോലവീണു പൊട്ടിയ വൈദ്യുതിലൈന്‍ റോഡില്‍ കെട്ടിക്കിടന്ന വെള്ളത്തില്‍ വീണു കിടക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചോടെ പ്രസന്നയാണ്‌ ആദ്യം അപകടത്തില്‍പ്പെട്ടത്‌. പത്രവിതരണം നടത്തുകയായിരുന്ന സുമേഷ്‌ എന്ന യുവാവ്‌ ആറുമണിയോടെ ഇവര്‍ വെള്ളത്തില്‍ കിടക്കുന്നതു കണ്ടു. അടുത്തെത്തിയപ്പോള്‍ ഷോക്കേറ്റെങ്കിലും ഭാഗ്യം തുണയായി. കെ.എസ്‌.ഇ.ബിയില്‍ വിവരമറിയിച്ച്‌ ലൈന്‍ ഓഫാക്കിയതിനു ശേഷം മടങ്ങിയെത്തിയപ്പോഴാണു രാധാകൃഷ്‌ണന്‍ ആശാരിയും ഷോക്കേറ്റ്‌ കിടക്കുന്നതു കണ്ടത്‌. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സമീപത്തെ മുരുകന്‍ കോവിലിലെ ജീവനക്കാരനായ രാധാകൃഷ്‌ണന്‍ രാവിലെ ആറിനു ശേഷമാണ്‌ വീട്ടില്‍നിന്നു പോയതെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. സുഭദ്രയാണ്‌ രാധാകൃഷ്‌ണന്‍ ആശാരിയുടെ ഭാര്യ. പരേതനായ ഷാജികുമാര്‍, ഷീജ എന്നിവര്‍ മക്കളാണ്‌. മരുമക്കള്‍: സുനിത, വസന്തകുമാര്‍.
നെടുമങ്ങാട്‌ മുക്കോലയ്‌ക്കല്‍ സ്വദേശിനിയായ പ്രസന്നകുമാരി പേട്ടയില്‍ മകളോടൊപ്പമായിരുന്നു താമസം. ഭര്‍ത്താവ്‌: പരേതനായ രാമചന്ദ്രന്‍ നായര്‍. മക്കള്‍: അശ്വതി, സിജുധരന്‍ നായര്‍, മണികണ്‌ഠന്‍ നായര്‍. മരുമക്കള്‍: ബാബു, ജ്യോതിലക്ഷ്‌മി, മഞ്ചു.
പേസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കിയ ഇരുവരുടെയും മൃതദേഹം സംസ്‌കരിച്ചു. അപകടസ്‌ഥലത്ത്‌ കെ.എസ്‌.ഇ.ബി ചീഫ്‌ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ സംഘം സി.എം.ഡിയുമായി സംസാരിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ 10 ലക്ഷംരൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.

Ads by Google
Tuesday 11 Jun 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW