Monday, June 24, 2019 Last Updated 57 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.14 AM

കലക്‌ടറേറ്റ്‌ വളപ്പിലെ മരം വീണ്‌ ലോട്ടറി വില്‍പ്പനക്കാരന്‌ ദാരുണാന്ത്യം

uploads/news/2019/06/313938/k5.jpg

കാക്കനാട്‌: കനത്ത മഴയും കാറ്റും മൂലം കലക്‌ടറേറ്റ്‌ വളപ്പില്‍ നിന്ന വാകമരം കടപുഴകി വീണ്‌ റോഡരികിലെ ഭാഗ്യക്കുറി വില്‍പ്പനക്കാരന്‍ മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ കെ.ബി.പി.എസിനു സമീപമാണ്‌ അപകടം.
കലക്‌ടറേറ്റ്‌ മതിലിനോടു ചേര്‍ന്ന്‌ ഇരുചക്ര വാഹനത്തില്‍ ദീര്‍ഘനാളായി ഭാഗ്യക്കുറി വില്‍പ്പന നടത്തിവന്ന എടത്തല കുന്നത്തേരി ചട്ടംവേലിപ്പറമ്പില്‍ അഷറഫാ(61)ണ്‌ മരിച്ചത്‌. കനത്ത മഴയും കാറ്റും മൂലം വേരറ്റ വാകമരവും മതിലും അഷറഫ്‌ ഇരുന്ന ഭാഗത്തേക്കു വീഴുകയായിരുന്നു. മതിലിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍പ്പെട്ട അഷറഫിനെ ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടു തൊഴിലാളികളും ചേര്‍ന്ന്‌ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ്‌ മരണകാരണമെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഭാര്യ: ഷക്കീല, മകള്‍: ജുമൈലത്ത്‌. സംസ്‌കാരം ഇന്ന്‌ എടത്തല മലയപ്പള്ളി കബര്‍സ്‌ഥാനില്‍.

Ads by Google
Tuesday 11 Jun 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW