Friday, June 28, 2019 Last Updated 52 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.13 AM

കലക്‌ടര്‍മാരുടെ അധികാരം നിലനിര്‍ത്തി പോലീസ്‌ മജിസ്‌റ്റീരിയല്‍ സംവിധാനം കൊണ്ടുവരും: മുഖ്യമന്ത്രി

uploads/news/2019/06/313931/k10.jpg

തിരുവനന്തപുരം: കലക്‌ടര്‍മാരുടെ മജിസ്‌റ്റീരിയല്‍ അധികാരം നിലനിര്‍ത്തി തിരുവനന്തപുരം, കൊച്ചി കമ്മിഷണര്‍മാര്‍ക്കും മജിസ്‌റ്റീരിയല്‍ അധികാരങ്ങള്‍ നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.
ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. പോലീസ്‌ കമ്മിഷണറേറ്റ്‌ രൂപീകരണത്തിന്‌ 2013 ലെ യു.ഡി.എഫ്‌. സര്‍ക്കാരാണ്‌ തീരുമാനമെടുത്തത്‌. പോലീസിന്റെ ശക്‌തി വര്‍ധിപ്പിക്കാനാണിത്‌.
രണ്ടു പ്രധാന നഗരങ്ങളുടെ ചുമതല കമ്മിഷര്‍മാര്‍ക്കു നല്‍കുന്നതിലൂടെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും കാര്യക്ഷമാകും. ജസ്‌റ്റിസ്‌ തോമസ്‌ ഉള്‍പ്പെടുന്ന കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കമ്മിഷണറേറ്റ്‌ രൂപീകരണത്തെക്കുറിച്ചു പറയുന്നുണ്ട്‌.
പോലീസിലുണ്ടാകുന്ന മാറ്റത്തിന്റെ ഭാഗമായി ജനങ്ങളുമായി ഇടപെടലുണ്ടാകുന്ന എസ്‌.ഐമാരുടെ സ്‌ഥാനത്ത്‌ സി.ഐമാര്‍ വരും. ഡിവൈ.എസ്‌.പിമാര്‍ക്കും ഐ.ജിമാര്‍ക്കുമിടയില്‍ ക്രമസമാധാന പാലനം നോക്കുന്നതിനു ഡി.ഐ.ജിമാരുണ്ടാകും.
സ്‌റ്റേഷനുകളിലെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും നടത്തുന്നതിന്‌ വെവ്വേറെ എസ്‌.ഐമാരെ ഉപയോഗപ്പെടുത്താനാകുന്ന സാഹചര്യം സൃഷ്‌ടിക്കപ്പെടും. പോലീസിന്റെ മറ്റു വിഭാഗങ്ങളില്‍ എ.ഡി.ജി.പിമാരുടെ ശ്രദ്ധകൊണ്ടുവരുന്നതിനും അവ കൂടുതല്‍ ഫലപ്രദമാകുന്നതിനും ഈ മാറ്റം ഉപകരിക്കും. 50 നഗരങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സംവിധാനം പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

Ads by Google
Tuesday 11 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW