Friday, June 21, 2019 Last Updated 35 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 03.48 PM

വൈറസിലെ ശ്രീനാഥ് ഭാസിയുടെ പ്രകടനത്തിന് കയ്യടി: എന്തിന് ആ വേഷം കളഞ്ഞുവെന്ന് കാളിദാസിനോട് ആരാധകര്‍

Kalidas jayaram,Virus, Social media

നിപ്പ വൈറസിനെ പശ്ചാത്തലമാക്കി ആഷിഖ് അബു ഒരുക്കിയ ചിത്രമാണ് വൈറസ്. നിരവധി പ്രത്യേകതകളുമായാണ് ചിത്രം എത്തിയത്. യഥാര്‍ത്ഥ സംഭവങ്ങളെ അതുപോലെ ചിത്രീകരിച്ചു കൊണ്ടെത്തിയ വൈറസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

രേവതി, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, പൂര്‍ണിമ, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, പാര്‍വതി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സാവിത്രി ശ്രീധരന്‍ എന്നീ വന്‍ താരനിരയുണ്ടായിരുന്ന ഈ ചിത്രത്തില്‍ നിന്ന് യുവതാരം കാളിദാസ് ജയറാം പിന്മാറിയത് എന്തിനെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വൈറസ് ചിത്രം പ്രഖ്യാപിച്ചപ്പോള്‍ കാളിദാസ് അഭിനയിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പിന്നീട് കാളിദാസ് പിന്മാറിയെന്നായിരുന്നു റിപ്പോര്‍ട്ട്. വൈറസില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച വേഷമായിരുന്നു കാളിദാസിനായി മാറ്റിവെച്ചിരുന്നത്.

ചിത്രം പുറത്ത് വന്നപ്പോള്‍ ശ്രീനാഥിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്രയും നല്ല വേഷം എന്തിനാണ് കാളിദാസ് നിരസിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി എന്നീ ചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് കാളിദാസ് വൈറസില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. കാളിദാസ് എന്തിനാണ് ഇത്രയും നല്ല വേഷം ഉപേക്ഷിച്ചതെന്ന ചോദ്യം താരത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW