Friday, June 21, 2019 Last Updated 20 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 02.22 PM

ഇന്ത്യ- ഓസീസ് മത്സരം കാണാനെത്തിയ വിജയ് മല്യയെ വരവേറ്റത് 'കള്ളന്‍, കള്ളന്‍' വിളി: കൂകിവിളിച്ച ജനക്കൂട്ടത്തിനുള്ള മറുപടി ഇങ്ങനെ

Vijay Mallya,  India-Australia Match

ലണ്ടന്‍(ഓവല്‍): സാമ്പത്തിക തട്ടിപ്പു കേസിലെ പിടികിട്ടാപ്പുള്ളിയായ വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യ-ഓസീസ് ലോകകപ്പ് മത്സര വേദിയില്‍. ഇംണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഞായറാഴ്ച ലണ്ടനിലെ ഓവലില്‍ നടന്ന മത്സരത്തിനിടെയാണ് വിജയ് മല്യയുടെ മുഖം തെളിഞ്ഞത്. വിജയ് മല്യയെ തിരിച്ചറിഞ്ഞതോടെ 'കള്ളന്‍, കള്ളന്‍' എന്ന കൂകിവിളിയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ സ്വീകരിച്ചത്.

മത്സരത്തിനു ശേഷം സ്‌റ്റേഡിയം വിടുന്നതിനിടെയാണ് ആരാധകര്‍ മല്യയെ കൂകിവിളിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ 9000 കോടി രൂപയുടെ തട്ടിപ്പു കേസിലാണ് ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മല്യ നിലവില്‍ ലണ്ടനിലെ കോടതിയില്‍ കേസില്‍ വിചാരണ നേരിടുകയാണ്.

ജനക്കൂട്ടത്തിന്റെ അപ്രതീക്ഷിത പ്രതികരണത്തെക്കുറിച്ച് മല്യയോട് ആരാഞ്ഞപ്പോള്‍ തന്റെ അമ്മ വേദനിക്കരുതെന്നു മാത്രമാണ് മല്യ മറുപടി നല്‍കിയത്. പുറത്തെ്ത്തിയ വീഡിയോയില്‍ മല്യയെ ചുറ്റിപ്പറ്റിയുള്ള ജനക്കൂട്ടം കളളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ വിളിക്കുന്നത് വ്യക്തമാണ്. മനുഷ്യനാണെങ്കില്‍ നിങ്ങളുടെ രാജ്യത്തോട് മാപ്പ് പറയുക എന്നും ആരോ വിളിച്ച് പറയുന്നത് കേള്‍ക്കാം. എന്നാല്‍ ഇതിനോടുള്ള മല്യയുടെ പ്രതികരണം വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നില്ല. താന്‍ ഇവിടെ കളി കാണാനാണ് എത്തിയതെന്നും മല്യ പറഞ്ഞു.

വിജയ് മല്യ മകന്‍ സിദ്ധാര്‍ത്ഥ് മല്യയ്‌ക്കൊപ്പം സ്‌റ്റേഡിയത്തിനുള്ളില്‍ നിന്നെടുത്ത ചിത്രം സഹിതം ട്വീറ്റ് ചെയ്തിരുന്നു. മകനൊപ്പം ക്രിക്കറ്റ് കാണുന്നത് വലിയ കാര്യമാണെന്നും, ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ വിജയം കാണുന്നത് മധുരമുള്ളതാണെന്ന കുറിപ്പോടെയാണ് മല്യ ചിത്രം പങ്കുവെച്ചത്. വിരാട് കോഹ്‌ലിക്കും ടീമിനും ആംശസകളും അറിയിച്ചിരുന്നു. 2017 ല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് മത്സരത്തിനിടെയും ഇതേ മൈതാനത്ത് വെച്ച് കളികാണാനെത്തിയ മല്യയെ ജനം കൂകിവിളിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW