Friday, June 21, 2019 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.33 PM

ഝാര്‍ഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 11 മരണം; 25 പേര്‍ക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ബസ് 120 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബസിന്റെ ബ്രേക്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ല.
bus accident

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ട്രക്കും ഡബിള്‍ ഡക്കര്‍ ബസും കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഹസാരിബാഗിലെ എന്‍.എച്ച്-2ന് സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇവരെ റാഞ്ചി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണംവിട്ട് ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബസ് 120 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബസിന്റെ ബ്രേക്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ല. എതിര്‍ദിശയില്‍ ട്രക്ക് വരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബസിന്റെ അടിനില പൂര്‍ണ്ണമായും തകര്‍ന്നു. ബസിന്റെ ബ്രേക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡ്രൈവര്‍ പറയുന്നത് കേട്ടതായി അപകടത്തില്‍ പരിക്കേറ്റ ഒരു യാത്രക്കാരന്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.

അപകടം നടന്നയിടത്ത് പതിവായി അപകടമുണ്ടാകാറുണ്ടെന്നും അതിനാല്‍ ഇവിടം 'ബ്ലാക്ക് സ്‌പോട്ട്' എന്നാണ് അറിയപ്പെടുന്നതെന്നും ദേശീയപാത അധികൃതരില്‍ ഒരാള്‍ പറഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെ ഇവിടെ അപകടത്തില്‍ 150 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ദേശീയപാത അതോറിറ്റിയോട് ചേര്‍ന്ന വിശദമായ പഠനം നടത്തുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ഡി.എസ്.പി മനീഷ് കുമാര്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW