Friday, June 21, 2019 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.28 PM

വൈറസ് കണ്ടതിനുശേഷം ആദ്യത്തെ മെസ്സേജ് അവള്‍ക്ക്, ഹാറ്റ്‌സ് ഓഫ്; ''ഇനിയുണ്ടായാലും നമ്മള്‍ പൊരുതുക തന്നെ ചെയ്യു''മെന്ന് അവളുടെ മറുപടിയും, ഞെട്ടിക്കുന്ന കുറിപ്പ്

face book post

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ആഷിഖ് അബു സംവിധാനം ചെയ്ത 'വൈറസ്' പ്രദര്‍ശനം തുടരുകയാണ്. പോയവര്‍ഷം കോഴിക്കോട് നിപ വൈറസ് പനി പടര്‍ന്ന് പിടിച്ച് ദുരന്തം വിതച്ചതും അതില്‍ നിന്നും പോരാടി ഉയര്‍ത്തെഴുന്നേറ്റതിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചിലര്‍ക്ക് ചിത്രം നിപ കാലത്തെ ഭീതിപ്പെടുത്തുന്ന ഓര്‍മകളിലേക്കും കൂടിയാണ് ചിത്രം കൂട്ടിക്കൊണ്ട് പോകുന്നത്. ഇത്തരത്തില്‍ ഒരനുഭവം പങ്കുവയ്ക്കുന്ന കുറിപ്പാണ് ദേവരാജ് ദേവന്‍ തന്റെ സുഹൃത്തായ നെഴ്‌സിനെ കുറിച്ച് എഴുതിയിരിക്കുന്നത്. നിപ ബാധിച്ച സമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആയിരുന്ന തന്റെ സുഹൃത്തായ യുവതി അനുഭവിച്ച ഒറ്റപ്പെടലും പോരാട്ടവുമാണ് ദേവരാജ് പങ്കുവെച്ചിരിക്കുന്നത്.

ദേവരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഒരു വര്‍ഷം മുന്‍പാണ് ഒരു വൈകുന്നേരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വര്‍ക്ക് ചെയ്യുന്ന എന്റെ കൂട്ടുകാരിയുടെ മെസ്സേജ്

''നീ എവിടാ '??
ഷോപ്പിലുണ്ട് (അന്നെനിക്ക് സ്റ്റുഡിയോ ഉള്ള സമയമാണ് )
'കുറച്ച് ദിവസത്തേക്ക് യാത്രയൊന്നും വേണ്ടാ ഇവിടെ ആകെ പ്രശ്‌നമാണ് '
അതായിരുന്നു നിപ്പ യെക്കുറിച്ച് ഞാനാദ്യം കേള്‍ക്കുന്ന വാര്‍ത്ത
അന്ന് ഞാന്‍ തൊട്ടടുത്ത ദിവസം പോകാനുദ്ദേശിക്കുന്ന യാത്രയെ ക്കുറിച്ച് പറഞ്ഞപ്പോ വല്ലാണ്ട് ചീത്തപറഞ്ഞത് ഓര്‍മ്മയിലുണ്ട്
''ഇത് നീ കരുതും പോലല്ല''
രോഗത്തെക്കുറിച്ചോ അതിന്റെ ഭീകരതയെ കുറിച്ചോ
എനിക്കറിയില്ലായിരുന്നു

അവിടുന്നങ്ങോട്ട് പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും നിപ്പയെക്കുറിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു

മരണസംഘ്യകള്‍ കൂടിക്കൊണ്ടിരുന്നു

നമ്മളാവട്ടെ പാലക്കാട് സേഫ് സോണാണെന്ന സ്ഥിരം വിശ്വാസത്തില്‍ വലിയഡിസ്റ്റര്‍ബാന്‍സുകളൊന്നുമില്ലാതെ വാര്‍ത്തകളെ വല്യ കാര്യമാക്കാന്‍ണ്ട് മുന്നോട്ട് പോയി

പിന്നെയൊക്കെ അവളുടെ മെസ്സേജിലൂടെ ആണ് വിവരങ്ങള്‍ അറിയുന്നത്

ലിനി സിസ്റ്ററിനെ കൊണ്ടുവന്നപ്പോ അവളുണ്ടായിരുന്നു കാഷ്വാലിറ്റിയില്‍
''എന്തോ വലിയ വൈറസ് ആണെന്നും അവരോടെല്ലാം പ്രൊട്ടക്ഷന്‍ എടുക്കണമെന്നും'' സിസ്റ്റര്‍ പറഞ്ഞിരുന്നതായി അവളെന്നോട് പറഞ്ഞിട്ടുണ്ട്

പിന്നീടാണ് അവര്‍ മരിക്കുന്നതും അവരെഴുതിയ കത്തൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും അവരെക്കുറിച്ച് കൂടുതല്‍ അറിയുന്നതും ,വല്ലാതെ നെഞ്ഞുലഞ്ഞുപോകുന്നതും ഒക്കെ

ആ ദിവസങ്ങളിലൊക്കെ മെസ്സേജ് ചെയ്യുമ്പോ
ഹോസ്പിറ്റലിന്റെ ഫ്രണ്ടിലെ മരത്തില്‍ അതുവരെ സ്ഥിരം കലപില ഉണ്ടാക്കിക്കൊണ്ടിരുന്നു കിളികളില്‍ ഒന്നുപോലും ഇപ്പൊ ഇല്ലെന്നും വല്ലാത്തൊരു പേടിപ്പെടുത്തുന്ന സൈലന്‍സ് ഹോസ്പിറ്റലിലെചൂഴ്ന്നു നില്‍ക്കുന്നതായും അവള്‍ പറഞ്ഞിട്ടുണ്ട്

ആ ദിവസങ്ങളിലെ അവളുടെ ഏറ്റവും വലിയ വീര്‍പ്പുമുട്ടല്‍ അതായിരുന്നു

മരണഭയം താളം കെട്ടിക്കിടക്കുന്ന പച്ചയും ചുകപ്പും വെളിച്ചം കലര്‍ന്ന് കിടക്കുന്ന ഇടനാഴികള്‍ ഇന്നലെ വൈറസില്‍ കണ്ടപ്പോ ഞാന്‍ അവള്‍പറഞ്ഞതോര്‍ത്തു

ഒരു നിശ്വാസം പോലും അവിടെ എവിടെയുമില്ല

ഹോസ്പിറ്റലിന് പുറത്ത് ബസ്സുകാരൊക്കെ സ്റ്റാഫുകളെ കയറ്റാതെ പോയിരുന്നതും കടകളില്‍നിന്നും മറ്റു പൊതുഇടങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയതിനെക്കുറിച്ചുമൊക്കെ അവഗണിച്ച്
ഹോസ്പിറ്റലിനകത്ത് ഇതെല്ലാം അതിജീവിക്കുമെന്ന ഉറച്ച വിശ്വസത്തില്‍ ഒറ്റകുടുംബമായി പ്രവര്‍ത്തന നിരതമായി ജീവിച്ച അവളുടെ ആ ദിവസങ്ങളളെ ഇന്നലെ ഞാന്‍ മുന്നില്‍കണ്ടു

PPE (personal protective equipmentl)ന്റെ ഭാഗമായി
ബ്രീത്ത് എടുക്കാന്‍ പോലും പ്രയാസമുള്ള N95 മാസ്‌കില്‍ ആയിരുന്നു ഫുള്‍ ടൈം അവരെല്ലാം

( അന്നവള്‍ അയച്ച പടമാണ് താഴെ കൊടുത്തിട്ടുള്ളത്)

വൈറസ് കണ്ടതിനുശേഷം ആദ്യം മെസ്സേജ് ചെയ്യുന്നതും അവള്‍ക്കാണ്

കൂടുതലായൊന്നുമില്ല

ഹാറ്‌സ് ഓഫ് ????

അതിനവള്‍ തന്ന മറുപടി
''ഇനിയുണ്ടായാലും നമ്മള്‍ പൊരുതുക തന്നെ ചെയ്യും'' എന്ന ധൈര്യത്തിന്റെതായിരുന്നു

കൂട്ടുകാരീ
റെസ്പെക്ട് യു ഡിയര്‍ ??
ലവ് യു ??

വെളുത്ത ഉടുപ്പിട്ട മാലാഖമാരെന്നു വെറുതെ ഭംഗിക്ക് എഴുതേണ്ടതും പ്രസംഗിക്കേണ്ടതുമായ ഒരു കൂട്ടമല്ല ഇവരൊന്നും
അര്‍ഹിക്കുന്നത് നേടിയെടുക്കാന്‍ ഇവര്‍ക്കൊക്കെ സമരം ചെയ്യണ്ടി വരുന്നത് തന്നെ നാണക്കേടാണ്
ഇവരുടെ സങ്കടങ്ങളെ മാനിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍
മരിച്ചുപോകുമ്പോ അനുശോചിച്ചിട്ടോ
നെടുവീര്പ്പിട്ടിട്ടോ എന്ത് കാര്യം ????

#virus
#fearfightsurvival

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW