Thursday, June 20, 2019 Last Updated 56 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.02 PM

ഒരു സഭയും ഒരേ വികാരിയും... എന്നിട്ടും അടക്കാന്‍ ഇടമില്ലാതെ ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം 26-ാം ദിവസവും മോര്‍ച്ചറിയില്‍

അപ്പച്ചനെ അടക്കിയ ആ കല്ലറയ്ക്ക് ഇരുപത്തിനാല് മണിക്കൂറും ഞങ്ങള്‍ കാവലാണ്. അവര് കല്ലറ പൊളിച്ചുകൊണ്ടെങ്ങാനും പോയാല്‍ പിന്നെ എന്ത് ചെയ്യും? അമ്മച്ചിയെ എന്നടക്കാം പറ്റും എന്ന് ഇന്നറിയാം. അതുവരെ ഈ കല്ലറ സൂക്ഷിക്കേണ്ടത് ഞങ്ങടെ ആവശ്യമായി വന്നിരിക്കുവാണ്. എത്ര കഷ്ടപ്പെട്ടിട്ടായാലും അമ്മച്ചിയെ ഇവിടെ അടക്കാന്‍ പറ്റിയാല്‍ മതി.

uploads/news/2019/06/313798/annamma-deadbody.jpg

ഒരേ സഭയും ഒരു വികാരിയും ആയിട്ടും ദളിത് ക്രൈസ്തവയായ അന്നമ്മയുടെ മൃതദേഹം 26-ാം ദിവസവും മോര്‍ച്ചറിയില്‍. പ്രായത്തിന്റേതായ അവശതകളെ തുടര്‍ന്ന് മരണപ്പെട്ട 75 കാരി അന്നമ്മയുടെ മൃതദേഹമാണ് മരിച്ച് 26 -ാം ദിവസവും കുന്നത്തൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചയില്‍ മരവിച്ചിരിക്കുന്നത്.

ഞങ്ങടെ സെമിത്തേരിയില്‍ അടക്കുന്നത് എതിര്‍ക്കുന്നവര്‍ കളക്ടറുടെ മുന്നില്‍ വച്ച ഡിമാന്‍ഡ് കല്ലറ പണിതാലും 20 ദിവസം കഴിഞ്ഞേ അടക്കാന്‍ പറ്റൂ എന്നാണ്. ജില്ലാ കളക്ടര്‍ അത് കുറച്ചു. എന്റെ അപ്പച്ചനെ അടക്കിയ കല്ലറ കോണ്‍ക്രീറ്റ് ചെയ്ത ശേഷം 14 ദിവസം കഴിഞ്ഞാല്‍ പരിശോധിച്ച ശേഷം ശവസംസ്‌ക്കാര തീയതി നിശ്ചയിക്കാമെന്നാണ് കളക്ടര്‍ പറഞ്ഞത്. ആ പതിനാലാം ദിവസം ഇന്നാണ്. ഇന്ന് ഒരു തീരുമാനം അറിയാം. അതിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. മോര്‍ച്ചറിയില്‍ പോയി ഇടയ്ക്ക് ബോഡി കണ്ടിരുന്നു. കൂടുതല്‍ ദിവസം സൂക്ഷിക്കാനായി എണ്ണായിരത്തിലധികം രൂപ ഞങ്ങള്‍ കെട്ടി വക്കുകയും ചെയ്തുവെന്നും അന്നമ്മയുടെ ചെറുമകനായ രാഹുല്‍ പറയുന്നു.

അപ്പച്ചനെ അടക്കിയ ആ കല്ലറയ്ക്ക് ഇരുപത്തിനാല് മണിക്കൂറും ഞങ്ങള്‍ കാവലാണ്. അവര് കല്ലറ പൊളിച്ചുകൊണ്ടെങ്ങാനും പോയാല്‍ പിന്നെ എന്ത് ചെയ്യും? അമ്മച്ചിയെ എന്നടക്കാം പറ്റും എന്ന് ഇന്നറിയാം. അതുവരെ ഈ കല്ലറ സൂക്ഷിക്കേണ്ടത് ഞങ്ങടെ ആവശ്യമായി വന്നിരിക്കുവാണ്. എത്ര കഷ്ടപ്പെട്ടിട്ടായാലും അമ്മച്ചിയെ ഇവിടെ അടക്കാന്‍ പറ്റിയാല്‍ മതി.

രാത്രി കുടുംബക്കാരെല്ലാവരും കല്ലറയ്ക്ക് കാവലിരിക്കും. ജോലിയൊക്കെ ഉള്ളതുകൊണ്ട് വെളുപ്പിന് എല്ലാവരും പോവും. പിന്നെ രണ്ട് ഷിഫ്റ്റില്‍ ഞാനും വേറൊരാളും കൂടി കാവലാണ്. അന്നമ്മയെ അടക്കാനുള്ള കല്ലറയ്ക്ക് കാവലിരിക്കുകയാണ് ബന്ധുക്കള്‍. അന്നമ്മയുടെ ചെറുമകനായ രാഹുലിന്റെ വാക്കുകളില്‍ ഒരു കുടുംബത്തിന്റെയും, കയ്യില്‍ പണമില്ലാത്ത, അധികാര ബലമില്ലാത്ത ദളിത് ക്രൈസ്ത വിഭാഗത്തിന്റെയും നിസ്സഹായാവസ്ഥ വ്യക്തമാണ്.

തുരുത്തിക്കരയിലെ ഒരു പഴയ സ്‌കൂള്‍ മുറിയില്‍ പ്രാര്‍ഥന നടത്തിയിരുന്ന ദളിത് ക്രൈസ്തവര്‍ തങ്ങളുടെ പരിശ്രമ ഫലമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത പള്ളിയാണ് ജറുസലേം മാര്‍ത്തോമ പള്ളി. ദളിത് ക്രൈസ്തവ വിഭാഗത്തിലെ മുപ്പതില്‍ താഴെ വരുന്ന കുടുംബങ്ങള്‍ ശവസംസ്‌ക്കാരം നടത്തിയിരുന്നത് ജറുസലേം പള്ളി സെമിത്തേരിയിലായിരുന്നു.

എന്നാല്‍ 2014ല്‍ ബിജെപി പ്രവര്‍ത്തകരും ചില പ്രദേശവാസികളും ഇതിന് എതിര്‍പ്പ് നിന്നു. പ്രദേശത്തെ ജലസ്രോതസ്സുകള്‍ മലിനമാവുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി സെമിത്തേരിയില്‍ ശവമടക്ക് നടത്താനാവില്ല എന്നായിരുന്നു അവരുടെ വാദം. പ്രശ്‌നം തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കുമെത്തി. ഒടുവില്‍ പോലീസും ജില്ലാ ഭരണകൂടവും ഇടപെട്ടു. പ്രതിഷേധക്കാരുടെ പരാതി പരിഗണിച്ച കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്തണമെങ്കില്‍ ചുറ്റുമതില്‍, കല്ലറ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ഉപാധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഈ നിബന്ധനകള്‍ പാലിക്കുന്നത് വരെ സമീപത്ത് തന്നെയുള്ള ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ ദളിത് ക്രൈസ്തവരുടെ ശവമടക്ക് നടത്താനുള്ള തീരുമാനവുമായി. എന്നാല്‍ സ്ഥലപരിമിതികളാല്‍ ബുദ്ധിമുട്ടുന്ന ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ ദളിത് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ കൂടി സംസ്‌ക്കരിക്കുന്നതിനോട് പള്ളി കമ്മറ്റി തുടക്കം മുതല്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചു.

നാല് വര്‍ഷത്തിനിടെ രണ്ട് ദളിത് ക്രൈസ്തവര്‍ മരിച്ചപ്പോള്‍ ഇമ്മാനുവല്‍ പള്ളിയിലായിരുന്നു ശവം സംസ്‌ക്കരിച്ചത്. ഇമ്മാനുവല്‍ പള്ളി അംഗങ്ങള്‍ക്ക് സെല്ലാര്‍ നിര്‍മ്മിക്കാനായി മാറ്റിയിട്ടിരുന്ന സ്ഥലമാണ് ഇതിനായി ദളിത് ക്രൈസ്തവര്‍ക്ക് ലഭിച്ചത്. മൂത്രപ്പുരയോട് ചേര്‍ന്ന്, കാടുപിടിച്ച്, തെമ്മാടിക്കുഴിയേക്കാള്‍ മോശപ്പെട്ട രീതിയില്‍ കിടക്കുന്ന സ്ഥലത്തേക്ക് അഭയാര്‍ഥികളെപ്പോലെ ശവവുമായി ചെല്ലേണ്ട അവസ്ഥ വളരെ ദു:ഖകരമാണ്. അടക്കിയ സ്ഥലം പോലും കാണാന്‍ കഴിയാത്തതിനാല്‍ മെഴുകുതിരി വച്ച് പ്രാര്‍ഥന പോലും നടത്താന്‍ ബുദ്ധിമുട്ടാണ്.

ആദ്യത്തെ ശവമടക്കിയപ്പോള്‍ തന്നെ ഇനി ഇതിനുള്ള ഇടവരുത്തരുതെന്ന് ഇമ്മാനുവല്‍ പള്ളി കമ്മറ്റി അറിയിച്ചിരുന്നു. അവരെ കുറ്റം പറയാന്‍ ഒക്കില്ല. കാരണം അവര്‍ക്ക് സ്ഥലമില്ല. 140ല്‍ പരം കുടുംബങ്ങള്‍ ഉണ്ട് ആ പള്ളിയില്‍ ദളിത് ക്രൈസ്തവര്‍ തങ്ങളുടെ അവസ്ഥയോട് പ്രതികരിച്ചതിങ്ങനെയായിരുന്നു.

Ads by Google
Monday 10 Jun 2019 12.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW