Monday, June 24, 2019 Last Updated 15 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 11.57 AM

‘എങ്കില്‍ ഞാനും അര്‍ബന്‍ നക്സല്‍’ ; ഗിരീഷ് കര്‍ണാട് മോഡി സര്‍ക്കാരി​ന്റെ നയങ്ങളോട് ഉയര്‍ന്ന ശബ്ദത്തില്‍ പ്രതികരിച്ച ആള്‍

uploads/news/2019/06/313796/karnad.jpg

ബംഗലുരു: സാഹിത്യം, നാടകം, സിനിമ തുടങ്ങി ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാട് എന്നും പുരോഗമനാശങ്ങള്‍ക്ക് വേണ്ടി കൂടി നിലകൊണ്ട വ്യക്തിത്വം. സ്വന്തം വീക്ഷണങ്ങളിലും രാഷ്ട്രീയ ബോദ്ധ്യത്തിലൂം അല്‍പ്പം പോലും വെള്ളം ചേര്‍ക്കാന്‍ തയ്യാറാകാതിരുന്ന അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനം കലാപ്രവര്‍ത്തനമാക്കിയ പ്രതിഭയായിരുന്നു.

മോഡി സർക്കാരിനെതിരെ പല അവസരങ്ങളിലും ശബദമുയര്‍ത്തിയ കര്‍ണാട് സര്‍ക്കാര്‍ നയങ്ങളോടുള്ള തന്റെ ഉറച്ച നിലപാടുകളെല്ലാം ഉറച്ച ശബ്ദത്തില്‍ സമൂഹത്തോട് ഉറക്കെ പറഞ്ഞിരുന്നു. ഗൗരിലങ്കേഷിന്റെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ ചടങ്ങില്‍ ഞാനും അർബന്‍ നക്സല്‍ എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കിയായിരുന്നു ഗിരീഷ് കര്‍ണാട് എത്തിയത്. മഹാരാഷ്ട്രയിലെ ഇടതുപക്ഷ അനുഭാവമുള്ള നേതാക്കള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ അര്‍ബന്‍ നക്സല്‍ എന്നാരോപിച്ച് 2018ൽ പോലീസ് പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. തുടര്‍ന്ന് അന്ന് പോലീസ് കര്‍ണാടിനെതിരേ കേസെടുക്കുകയും ചെയ്തു.

അര്‍ബന്‍ നക്സല്‍ എന്ന് സ്വയം വിശേഷിപ്പിച്ചതിനാല്‍ മാവോയിസ്റ്റ് ബന്ധത്തിനുള്ള സാധ്യത പരിഗണിച്ചാണ് കേസെടുത്തെന്നായിരുന്നു അന്ന് പോലീസിന്റെ ന്യായീകരണം. ഗൗരിലങ്കേഷിനെ വധിക്കാന്‍ പദ്ധതിയിട്ടവരുടെ ഹിറ്റ് ലിസ്റ്റിലും കര്‍ണാട് ഒന്നാമനായിരുന്നു. തന്റെ എഴുത്തിലും നാടകങ്ങളിലും അദ്ദേഹം സാമൂഹ്യ വിമര്‍ശനവും രാഷ്ട്രീയ ചിന്തയും പങ്കുവെയ്ക്കാന്‍ ശ്രമിച്ചിരുന്നു. കന്നഡ സാഹിത്യത്തില്‍ നവോത്ഥാനം കൊണ്ടു വരുന്നതില്‍ പങ്കു വഹിച്ച എഴുത്തുകാരനായിരുന്നു ഗിരീഷ് കര്‍ണാടും. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പങ്കു വെയ്ക്കുന്നവരായിരുന്നു നാടകങ്ങളും.

Ads by Google
Monday 10 Jun 2019 11.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW