Friday, June 21, 2019 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.11 PM

ശബരിമല വരുമാനത്തില്‍ വന്‍ കുറവ്, ഇടിവ് രേഖപ്പെടുത്തി മറ്റു ക്ഷേത്രങ്ങളും : അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ട് പുറത്ത്

Revenue from sabarimala, Sabarimala

തിരുവനന്തപുരം: കഴിഞ്ഞ മണ്ഡല- മകര വിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി. ഈ വര്‍ഷം 178,75,54,333 രൂപയായിരുന്നു വരുമാനം. മുന്‍ തീര്‍ത്ഥാടക കാലത്തേക്കാള്‍ 98.66 കോടി രൂപയുടെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

കഴിഞ്ഞ സീസണില്‍ 277,42,02,803 രൂപയായിരുന്നു വരുമാനം. ക്ഷേത്ര ചെലവുകള്‍ക്കായി നടത്തുന്ന ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിലും 78 കോടിരൂപയുടെ കുറവുണ്ടായി. ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപ ബാധ തുടങ്ങിയ വിഷയങ്ങളാണ് വരുമാന ഇടിവിനെ ബാധിച്ചതെന്നും ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതു കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലും വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. ബോര്‍ഡിനു കീഴിലെ 1250 ക്ഷേത്രങ്ങളില്‍ 60 എണ്ണ്ത്തിന് മാത്രമാണ് ചെലവ് നിര്‍വ്വഹിക്കാനുള്ള വരുമാനമുള്ളത്.

കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി തീര്‍ത്ഥാടനകാലത്തെ വരവിവല്‍ നിന്നാണ് ഹ്രസ്വകാല നിക്ഷേപം നടത്തി വന്നത്. കഴിഞ്ഞ പ്രാവശ്യം 194 കോടി കണക്കില്‍ ലഭിച്ച സ്ഥാനത്ത് ഇത്തവണ 116 കോടി മാത്രമാണ് നിക്ഷേപം. തീര്‍ത്ഥാടനകാലത്തെ വരുമാനത്തില്‍ നിന്ന് അടുത്ത തീര്‍ത്ഥാടന കാലം വരെയുള്ള ചെലവുകള്‍ക്കാണ ഓരോ മാസവും നിശ്ചിത തുക ഹ്രസ്വകാല നിക്ഷേപത്തിലേക്ക് മാറ്റുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW