Friday, June 21, 2019 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 11.25 AM

കാത്തിരിപ്പിന് വിരാമം; 'വൈറസി'ല്‍ പാര്‍വതി ജീവന്‍ നല്‍കിയ ആ സിഐഡി ഡോക്ടര്‍ ഇവിടെയുണ്ട്...

uploads/news/2019/06/313790/virus.jpg

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെ നാം അതിജീവിച്ചതിന്റെ നേര്‍കാഴ്ചകള്‍ പങ്കുവയ്ക്കുന്ന 'വൈറസ്' എന്ന മലയാള സിനിമ പ്രേക്ഷക മനസുകളെ പിടിച്ചുലച്ച് മുന്നേറുകയാണ്. നിപയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും കേരളക്കരയെ കൈപിടിച്ചുയര്‍ത്താന്‍ ജീവന്‍മരണ പോരാട്ടം നടത്തിയ നിരവധിപ്പേരുണ്ട്. അതിലൊന്നാണ് 'വൈറസ്' എന്ന സിനിമയില്‍ പാര്‍വതി ജീവന്‍ നല്‍കിയ ഡോ.അനു എന്ന കഥാപാത്രം.

സിനിമ കണ്ടിറങ്ങിയവര്‍ക്കെല്ലാം അറിയേണ്ടതും അതുതന്നെ ആയിരുന്നു. ആരാണ് ഡോ. അനു. ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ്. ഡോ.ബിജിന്‍ ജോസഫ്. കമ്മ്യൂണിറ്റി മെഡിസിന്‍ എംഡി വിദ്യാര്‍ത്ഥിനിയായ ഡോ.സീനു പൊന്നു തമ്പിയ്ക്കാണ് നടി പാര്‍വതി തിരശീലയില്‍ ജീവന്‍ നല്‍കിയത്. ചിത്രത്തില്‍ സീനുവിന്റെ വസ്ത്രധാരണ രീതിപോലും അതേപടി അനുകരിച്ചതില്‍ സന്തോഷമുണ്ടെന്നും സീനുവിന്റെ ഭര്‍ത്താവ് കൂടിയായ ഡോ.ബിജിന്‍ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെക്കുന്നു.

ഡോ.ബിജിന്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നിപ അതിജീവനത്തിന്റെ കഥ പറയുന്ന 'വൈറസ്' മലയാള സിനിമക്ക് വ്യത്യസ്തമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.
വൈറസിൽ ചില കഥാപാത്രങ്ങളുടെ നിർമ്മിതിയിൽ എന്റെയും ഭാര്യയുടെയും പ്രവർത്തനങ്ങൾ പ്രേരകമായിട്ടുണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്..നിപയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോൾ അംഗീകരിക്കപ്പെടുമെന്നോ പൊന്നാട കിട്ടുമെന്നോ ഒന്നും എല്ലാവരേയും പോലെ ഞങ്ങളും കരുതിയിരുന്നില്ല.. മരിച്ചു കിടന്നാൽ ഒരു റീത്ത് വെക്കാൻ പോലും ആരും വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല .
പാർവതി അവതരിപ്പിക്കുന്ന ഡോ.അന്നു എന്ന കഥാപാത്രം കമ്മ്യൂണിറ്റി മെഡിസിൻ MD വിദ്യാർത്ഥിനിയായ എന്റെ ഭാര്യ ഡോക്ടർ സീതു പൊന്നു തമ്പിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സിനി മയുടെ അണിയറ പ്രവർത്തകർ സ്വതന്ത്രമായി രൂപപ്പെടുത്തിയെടുത്തതാണ്.. കഥാപാത്രത്തെ മനസ്സിലാക്കുന്നതിനായി ആഷിക് അബു, റിമ, പാർവതി, മുഹ്സിൻ പരാരി എന്നിവർ ഞങ്ങളെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു.. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ പാർവതിയെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ട്..

അധികമാരാലും അറിയപ്പെടാത്ത വെറുമൊരു pg വിദ്യാർത്ഥിനിയായ എന്റെ ഭാര്യയുടെ പെരുമാറ്റത്തിലെയും വേഷവിധാനങ്ങളിലെയും സൂക്ഷ്മാംശങ്ങളെ പ്പോലും ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളി ൽ പാർവതി സ്വാംശീകരിച്ചു...താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്താനുള്ള പാർവതിയുടെ ആത്മാർപ്പണം തന്നെയാണ് അവരെ മറ്റുള്ളവരിൽ നിന്നും ഉയരങ്ങളിൽ നിർത്തുന്നത്..ഉന്നത ഉദ്യോഗസ്ഥർക്ക് മുൻപിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴുള്ള ഒരു പി.ജി വിദ്യാർത്ഥിനിയുടെ പരിഭ്രമവും ആത്മവിശ്വാസക്കുറവുമെല്ലാം അതിന്റെ പൂർണതയിൽത്തന്നെ അവതരിപ്പിച്ചിരിക്കുന്നു..

നിപ കാലത്ത് കോഴിക്കോട് കളക്ടറായിരുന്നു യു.വി ജോസ് സാർ സ്നേഹപൂർവ്വം വിളിച്ചു തുടങ്ങി നിപ സെല്ലിലെ മറ്റുള്ളവർ ഏറ്റെടുത്ത സി.ഐ.ഡി എന്ന പ്രയോഗം സിനിമയിലും കണ്ടപ്പോൾ ഭർത്താവെന്ന നിലയിൽ എനിക്ക് ചെറുതല്ലാത്ത സന്തോഷവും അഭിമാനവും ... ഉള്ളതു പറഞ്ഞാൽ തെല്ലൊരഹങ്കാരവും ഇല്ലാതില്ല.. നിപയുടെ ഭാഗമായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് കോഴിക്കോട് കമ്മ്യൂണിറ്റി മെഡിസിൻ വിദ്യാർത്ഥി ആയതു കൊണ്ടാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ അധ്യാപർക്കും പ്രത്യേകിച്ച് HOD ഡോ.തോമസ് ബിന മാഡത്തിനും സഹപാഠികൾക്കും നന്ദി പറയാതിരിക്കാനാകില്ല.ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥർ മാത്രം പങ്കെടുത്തിരുന്ന അവലോകനങ്ങളിൽ പങ്കെടുക്കാനും നിരീക്ഷണങ്ങൾ അവതരിപ്പിക്കാനും അവസരം കിട്ടിയത് ഒരു ഭാഗ്യവും ഈശ്വരാനുഗ്രഹവുമായി കരുതുന്നു. നിപ സെല്ലിലുണ്ടായിരുന്ന Director of health services (DHS) ഡോ.സരിത മാഡം ,ഡോ.നവീൻ, ഡോ.ഗോപകുമാർ സാർ, DMO ഡോ.ജയശ്രീ, ഡോ.അഖിലേഷ്, ഡോ.ആശ,ഡോ. ചാന്ദ്നി മാഡം എന്നിവരുടെ പ്രോത്സാഹനവും ഈയവസരത്തിൽ എടുത്തുപറയാതെ വയ്യ..

പാർവതിയുടെ ഭർത്താവായി ജിനു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രം ഞാൻ ഇഖ്റ ആശുപത്രിയിൽ കാഷ്വാൽറ്റി ഡോക്ടറായി ജോലി ചെയ്തപ്പോഴുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ്.. നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ കഥ പറയുമ്പോൾ ഞങ്ങളെയും കൂടെ ചേർത്ത ആഷിക് അബു,റിമ, മുഹ്സിൻ, പാർവതി എന്നിവരോട് പറഞ്ഞറിയിക്കാനാത്ത നന്ദിയും കടപ്പാടുമുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW