Tuesday, July 16, 2019 Last Updated 21 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.28 AM

മധ്യപ്രദേശില്‍ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന്‌ ഓടയില്‍ത്തള്ളി

uploads/news/2019/06/313744/c2.jpg

ഭോപ്പാല്‍: ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശിലും കുരുന്നുബാലികയ്‌ക്കുനേരേ ക്രൂരത. ഭോപ്പാലില്‍ എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊന്ന്‌ ഓടയില്‍ത്തള്ളി. കുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതി അവഗണിച്ച ആറു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു സസ്‌പെന്‍ഷന്‍.
ഭോപ്പാലിനു സമീപത്തെ ചേരിയിലെ താമസക്കാരിയായ കുട്ടിയെയാണു കഴിഞ്ഞ ദിവസം വൈകിട്ട്‌ കാണാതായത്‌. കടയിലേക്കു പോയ കുട്ടി തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, അന്വേഷണം നടത്താന്‍ തയാറാകാതെ പോലീസ്‌ അവഗണിക്കുകയായിരുന്നെന്നു ബന്ധുക്കള്‍ ആരോപിച്ചു. വീട്ടിലെത്തിയ പോലീസ്‌, കുട്ടി തിരിച്ചെത്തുമെന്നും തങ്ങളോടു പോയി ഉറങ്ങാനുമാണ്‌ ആവശ്യപ്പെട്ടതെന്നു ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ഇന്നലെ രാവിലെ കുട്ടിയുടെ മൃതദേഹം സമീപത്തെ അഴുക്കുചാലില്‍നിന്ന്‌ കണ്ടെത്തുകയായിരുന്നു. അയല്‍വാസിയായ വിഷ്‌ണു മൊഹാറെയാണു പ്രതിയെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എ.എസ്‌.പി. അഖില്‍ പട്ടേല്‍ പറഞ്ഞു.
ജോലിയില്‍ വീഴ്‌ച വരുത്തിയതിന്‌ ആറ്‌ പോലീസ്‌ ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തതായും പ്രതിയുടെ ബന്ധുക്കളെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്‌തു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കും അന്വേഷണത്തില്‍ വീഴ്‌ചവരുത്തിയ ഉദ്യോഗസ്‌ഥര്‍ക്കുമെതിരേ കടുത്ത നടപടിയെടുക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥ്‌ നിര്‍ദേശം നല്‍കി.

Ads by Google
Monday 10 Jun 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW