Monday, June 24, 2019 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.22 AM

വീണ്ടും പന്ത്‌ ചുരണ്ടല്‍ വിവാദം

uploads/news/2019/06/313743/s3.jpg

ഓവല്‍: ഓസ്‌ട്രേലിയയുടെ ലെഗ്‌ സ്‌പിന്നര്‍ ആഡം സാംപ പന്ത്‌ ചുരണ്ടിയതായി ആരോപണം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ്‌ മത്സരത്തിനിടെ സാംപ പന്ത്‌ ചുരണ്ടുന്നതായുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
സാംപ എറിയുന്നതിന്‌ മുമ്പ്‌ പാന്റ്‌സിന്റെ പോക്കറ്റില്‍ കൈയിടുന്നതും എന്തോ പന്തില്‍ ഉരയ്‌ക്കുന്നതുമാണു ദൃശ്യങ്ങള്‍. ഒരോവറിലെ ഓരോ പന്തും എറിയുന്നതിന്‌ മുമ്പ്‌ ഓസീസ്‌ താരം ഇത്‌ ആവര്‍ത്തിച്ചു. ഇംഗ്ലണ്ടിനെതിരേ നടന്ന പരമ്പരയ്‌ക്കിടെ നടന്ന പന്ത്‌ ചുരണ്ടല്‍ വിവാദം ഓസ്‌ട്രേലിയന്‍ ടീമിനെ പിടിച്ചുലച്ചിരുന്നു. അന്നത്തെ നായകന്‍ സ്‌റ്റീവ്‌ സ്‌മിത്തിനും ഉപ നായകന്‍ ഡേവിഡ്‌ വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്കും ലഭിച്ചു.
ഇവരുടെ നിര്‍ദേശപ്രകാരം പന്ത്‌ ചുരണ്ടിയ കാമറോണ്‍ ബാന്‍ക്രോഫ്‌റ്റിന്‌ ഒന്‍പത്‌ മാസത്തെ വിലക്കും നേരിട്ടു. സ്‌മിത്തും വാര്‍ണറും വിലക്ക്‌ കാലാവധി കഴിഞ്ഞ്‌ ടീമില്‍ തിരിച്ചെത്തിയതേയുള്ളു.

Ads by Google
Monday 10 Jun 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW