Wednesday, July 17, 2019 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.06 AM

ശുചിമുറിയെന്നു കരുതി യാത്രക്കാരി തുറന്നത്‌ എമര്‍ജന്‍സി വാതില്‍; വിമാനത്തില്‍ പരിഭ്രാന്തി

ഇസ്ലാമാബാദ്‌: ശുചിമുറിയാണെന്നു തെറ്റിദ്ധരിച്ച്‌ യാത്രക്കാരി വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്‌ പരിഭ്രാന്തിയുണ്ടാക്കി. മാഞ്ചസ്‌റ്റര്‍ വിമാനത്താവളത്തിലാണു സംഭവം.
മാഞ്ചസ്‌റ്ററില്‍നിന്ന്‌ ഇസ്ലാമാബാദിലേക്കുള്ള പാകിസ്‌താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പി.കെ. 702 വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണു യാത്രക്കാരി എമര്‍ജന്‍സി വാതില്‍ തുറന്നത്‌. ഇതോടെ വിമാനത്തിന്റെ എമര്‍ജന്‍സി സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായി. പരിഭ്രാന്തരായ വിമാനജീവനക്കാര്‍ ഉടന്‍തന്നെ യാത്രക്കാരെ പുറത്തിറക്കി. നാല്‍പ്പതോളം യാത്രക്കാര്‍ ഈ സമയം വിമാനത്തിലുണ്ടായിരുന്നു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏഴു മണിക്കൂറോളം വൈകിയാണു വിമാനത്തിന്റെ യാത്ര പുനരാരംഭിച്ചത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌.

Ads by Google
Monday 10 Jun 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW