Monday, June 24, 2019 Last Updated 31 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 08.55 PM

സ്വകാര്യ ബസ് ആംബുലന്‍സിന് വഴി മുടക്കി : പൊലിഞ്ഞത് ഒരു ജീവന്‍

Private bus,  Ambulance, Women life

തൃശ്ശൂര്‍ : 20 മിനിറ്റോളം ആംബുലന്‍സിന്റെ വഴി മുടക്കി സ്വകാര്യ ബസ്. ആംബുലന്‍സ് അടക്കം നിരവധി വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും ആ ബസ് മട്ടന്‍ തയ്യാറായില്ല. ആംബുലന്‍സ് ഡ്രൈവര്‍ ഇറങ്ങി ചെന്ന് ബസ് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ എനിക്കെന്റെ സമയം നോക്കണ്ടേ എന്നായിരുന്നു അയാളുടെ മറുപടി. തുടര്‍ന്ന് ആളുകള്‍ മറ്റു വാഹനങ്ങള്‍ നീക്കി കൊടുത്ത ശേഷമാണ് ആംബുലന്‍സ് കടന്ന് പോയത്.

എന്നാല്‍ ഈ സ്വകാര്യ ബസ് കാരണം പൊലിഞ്ഞത് ഒരു ജീവനാണ്. അല്‍പ്പം കൂടി നേരത്തെ എത്തിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമെന്നായിരുന്നു ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രോഗി മരിച്ചിരുന്നു. ഇടശേരി പുഴങ്കരയില്ലത്ത് അബ്ദുല്‍ റഹിമാന്റെ ഭാര്യ ഐഷാബി (67) ആണ് കഴിഞ്ഞ ദിവസം ആംബുലന്‍സിനുള്ളില്‍ മരിച്ചത്. വിഷജീവിയുടെ കടിയേറ്റ ഐഷാബിയെ ആക്ട്‌സിന്റെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

ആംബുലന്‍സ് വഴി മുടക്കിയ സംഭവത്തില്‍ സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മനകൊടി സ്വദേശി സുജില്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ ഓടിച്ചിരുന്ന ബസും പോലീസ് കസ്റ്റഡിയില്‍ എടുത്തു. വഴി തെറ്റി വന്ന ബസ് ഗതാഗത തടസ്സം സൃഷിടിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പോലീസ് കേസെടുക്കുകയായിരുന്നു. പ്രദേശത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഗതാഗത തടസം ഉണ്ടാക്കുന്നത് പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW