Thursday, June 13, 2019 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 04.42 PM

വിശ്വാസികളുടെ പിന്തുണ തിരിച്ചുപിടിക്കാന്‍ 11 ഇന കര്‍മ്മപരിപാടികളുമായി സി.പി.എം

uploads/news/2019/06/313622/cpm.jpg

ന്യൂഡല്‍ഹി: ശബരിമല വിവാദത്തില്‍ നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരിച്ചുപിടിക്കാന്‍ കര്‍മ്മപരിപാടികളുമായി സി.പി.എം. നഷ്ടപ്പെട്ട വിശ്വസികളുടെ പിന്തുണ തിരിച്ചുപിടിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സി.പി.എം സംസ്ഥാന കമ്മറ്റിക്ക് കേന്ദ്ര കമ്മറ്റി നിര്‍ദ്ദേശം നല്‍കി. അതിനാവശ്യമായ നടപടികള്‍ സംസ്ഥാന കമ്മറ്റിക്ക് തീരുമാനിക്കാമെന്നും സി.സി നിര്‍ദ്ദേശിച്ചു. കേരളത്തില്‍ പാര്‍ട്ടി അനുഭാവികളുടെ തന്നെ വോട്ടുകള്‍ നഷ്ടമായെന്നും സി.സി വിലയിരുത്തി. മൂന്ന് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗം തെരഞ്ഞെടുപ്പ് പരാജയം വിശദമായി ചര്‍ച്ച ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ 11 ഇന കര്‍മ്മ പരിപാടിക്ക് സി.പി.എം കേന്ദ്ര കമ്മറ്റി അംഗീകാരം നല്‍കി. പാര്‍ട്ടിയില്‍ നിന്ന് അകന്ന വോട്ടര്‍മാരെ തിരിച്ചുകൊണ്ടുവരിക. കേരളത്തിലെ വിശ്വാസികളെ സാഹചര്യം ബോധ്യപ്പെടുത്തി കൂടെ നിര്‍ത്തുക. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുക, സംഘടനാ ദൗര്‍ബല്യം മറികടക്കുക, വര്‍ഗബഹുജനങ്ങളെ ശക്തിപ്പെടുത്തി ബഹുജന മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുക, ദേശീയതലത്തില്‍ ഇടത് ഐക്യം ശക്തിപ്പെടുത്തുക, ബി.ജെ.പിക്കെതിരെ മതേതര കൂട്ടായ്മ വിപുലപ്പെടുത്തുക തുടങ്ങിയ 11 ഇന കര്‍മ്മ പരിപാടികള്‍ക്കാണ് സി.സി അംഗീകാരം നല്‍കിയത്.

2015ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംഘടനാ പ്ലീനം കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി സി.സി വിലയിരുത്തി. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ജനകീയ അടിത്തറ വിപുലമാക്കുന്നതിനുമാണ് പ്ലീനം വിളിച്ചുചേര്‍ത്തത്. എന്നാല്‍ പ്ലീന തീരുമാനങ്ങള്‍ സംസ്ഥാന ഘടകങ്ങള്‍ ശരിയായി നടപ്പിലാക്കിയില്ല. അക്കാര്യം പുനഃപരിശോധിക്കണമെന്നും സംസ്ഥാനഘടകങ്ങളോട് ആവശ്യപ്പെട്ടു. നടപ്പിലാക്കിയ പ്ലീന തീരുമാനങ്ങള്‍ ഏതൊക്കെയാണെന്ന് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. അതിന് ശേഷം ആവശ്യമെങ്കില്‍ വീണ്ടും പ്ലീനം വിളിച്ചുചേര്‍ക്കും.

കോണ്‍ഗ്രസുമായി ധാരണയില്ലെങ്കിലും പാര്‍ലമെന്റില്‍ യോജിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. കോയമ്പത്തൂരില്‍ നിന്നുള്ള എം.പി ആര്‍ നടരാജനെ സി.പി.എം ലോക്‌സഭാ കക്ഷി നേതാവായി കേന്ദ്ര കമ്മറ്റി യോഗം തെരഞ്ഞെടുത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW