Friday, June 21, 2019 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 04.36 PM

പാലക്കാട് തണ്ണിശേരിയില്‍ ലോറി ആംബുലന്‍സിലേക്ക് ഇടിച്ചു കയറി: എട്ടു മരണം

Accident, Palakkadu,8 died

പാലക്കാട്: പാലക്കാട് തണ്ണിശേരിയില്‍ ആംബുലന്‍സും മിനിലോറിയും തമ്മില്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ പട്ടാമ്പി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. പട്ടാമ്പി സ്വദേശികളായ നാലു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. നവാസ്, ഫവാസ്, സുബൈര്‍, സുധീര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

നെല്ലിയാമ്പതിയില്‍ നിന്ന് അപകടത്തില്‍ പരിക്കേറ്റവരെ കൊണ്ടുവന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ പാലക്കാട് ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് ദുരന്തമുണ്ടായത്. മീന്‍ ലോറി ആംബുലന്‍സിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW