Friday, July 19, 2019 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 04.23 PM

'ഗ്രഹാം സ്റ്റെയിന്‍സ് വധത്തില്‍ തന്റെ പേരു വലിച്ചിഴയ്ക്കുന്നത് കേരളീയര്‍': പ്രതാപ് ചന്ദ്ര സാരംഗി

Graham staines murder, Prathap Chandra sarangi

തിരുവനന്തപുരം: ഒഡീഷയില്‍ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നത് കേരളീയരാണെന്ന് കേന്ദ്ര മൃഗസംരക്ഷമ വകുപ്പ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കൊലപാതകത്തില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം തെറ്റാണെന്നും സാംരഗി വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സാരംഗി തന്റെ പ്രതികരണം അറിയിച്ചത്.

1999ല്‍ ഗ്രഹാം സ്റ്റെയിന്‍സ് എന്ന ക്രിസ്ത്യന്‍ മിഷണറിയേയും കുട്ടികളേയുമാണ് ആള്‍ക്കൂട്ടം പച്ചയ്ക്ക് കത്തിച്ചു കൊന്നത്. മത പരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് അവരെ കൊന്നവര്‍ക്ക് നേതൃത്വം കൊടുത്തത് തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആണെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ബജ്‌രംഗദള്‍ പ്രവര്‍ത്തകനായ ദാരാസിംഗായിരുന്നു കൊലപാതകത്തിന്റെ സൂത്രധാരന്‍. അന്ന് ബജ്‌രംഗദളിന്റെ ഒഡീഷയില്‍ നിന്നുള്ള പ്രമുഖ നേതാവായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി.

പന്ത്രണ്ട് പേരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. ബജ്‌രംഗദളുമായി ബന്ധമുളള ദാരാസിംഗിനു വിചാരണ കോടതി വധശിക്ഷ വിധിച്ചുവെങ്കിലും 2003ല്‍ ഇത് ഹൈക്കോടതി റദ്ദാക്കുകയും മറ്റ് പതിനൊന്നു പേരെ വെറുതെ വിടുകയും ചെയ്യുകയായിരുന്നു.

ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ പലപ്പോഴും വിദ്വേഷപ്രചരണം നടത്തിയതിനു ഇപ്പോഴും ക്രിമിനല്‍ കേസ് നേരിടുന്നയാളാണ് സാരംഗി. ദാരാ സിംഗിനെ പ്രതി ചേര്‍ത്തതില്‍ പ്രതിഷേധിച്ച് 2002ല്‍ ഒഡീഷ നിയമസഭയിലേക്ക് ഇരച്ചുകയറി 'ജയ് ശ്രീറാം'വിളിക്കുകയും വസ്തുക്കള്‍ തല്ലി തകര്‍ക്കുകയും ചെയ്തതിനു സാരംഗിക്കും അഞ്ഞൂറോളം വരുന്ന ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകളുണ്ട്,

Ads by Google
Sunday 09 Jun 2019 04.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW