Wednesday, June 19, 2019 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 04.11 PM

കടുത്ത ക്രിക്കറ്റ് ആരാധകനായ മാലിദ്വീപ് പ്രസിഡന്റിന് മോഡിയുടെ വക സര്‍പ്രൈസ് സമ്മാനം!

 PM Modi, Surprise gift,  Maldives President

മാലി : ലോകമെങ്ങും ഇപ്പോള്‍ ക്രിക്കറ്റ് ആവേശത്തിലാണ്. ലോകകപ്പ് എന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ ആവേശത്തില്‍.

നിര്‍ണായക ചര്‍ച്ചക്കായി മാലിദ്വീപിലേക്ക് പോയ പ്രധാനമന്ത്രി മോഡി കടുത്ത ക്രിക്കറ്റ് ആരാധകന്‍ കൂടിയായ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹിന് സമ്മാനമായി നല്കാന്‍ കൊണ്ടുപോയതും മറ്റൊന്നുമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാ താരങ്ങളുടെയും ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റാണ്. കടുത്ത ക്രിക്കറ്റ് ആരാധകനെ കാണാന്‍ പോകുമ്പോള്‍ എന്ത് സമ്മാനം നല്‍കണം എന്ന് മോഡിക്ക് ചിന്തിക്കേണ്ടി വന്നില്ല.

ക്രിക്കറ്റിലൂടെ ഒരുമിക്കാം എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയിരിക്കുന്നത്. അയല്‍ രാജ്യത്ത് ക്രിക്കറ്റ് വളര്‍ത്താന്‍ വന്‍ പദ്ധതികളാണ് ഇന്ത്യ ഒരുക്കുന്നത്. ഇന്ത്യയുടെ അയല്‍ക്കാരന് അന്തരാഷ്ര്ട നിലവാരം ഉള്ള ഒരു സ്‌റ്റേഡിയം ഉടന്‍ തന്നെ പണിയും.

ബിസിസിഐയുടെ നേതൃത്വത്തിലുള്ള പരിശീലനം തുടങ്ങി കഴിഞ്ഞു. ജനുവരിയില്‍ ആദ്യ ട്വന്റി20 കളിയ്ക്കാന്‍ ഒരുങ്ങുകയാണ് മാലിദ്വീപ്.രണ്ടാം തവണ പ്രധാനമന്ത്രിയായശേഷം മോഡി സന്ദര്‍ശിക്കുന്ന ആദ്യ രാജ്യമാണ് മാലിദ്വീപ്.

Ads by Google
Ads by Google
Loading...
TRENDING NOW