Thursday, July 18, 2019 Last Updated 9 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 03.49 PM

ഓവലില്‍ ഇന്ത്യയ്ക്ക് 'മനോഹര' തുടക്കം: അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുമായി ധവാന്‍-രോഹിത് സഖ്യം

World Cup 2019, IND vs AUS

ഓവല്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മനോഹര തുടക്കം. അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ രോഹിത്- ധവാന്‍ ഓപ്പണിങ് സഖ്യം സ്‌കോര്‍ അതിസൂഷ്മം ശ്രദ്ധയോടെ മെല്ലെ ഉയര്‍ത്തുകയാണ് ഓവലില്‍. 14 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 70 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 41 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 35 റണ്‍സുമായി ശിഖര്‍ ധവാനും 39 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 27 റണ്‍സുമായി രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. രണ്ട് റണ്‍സെടുത്ത് നില്‍ക്കെ രോഹിത് ശര്‍മ്മയെ കോള്‍ട്ടര്‍ശെനല്‍ കൈവിട്ടതും ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തിന് തുണയായി.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് തകര്‍ത്ത അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നത്. ഓസ്‌ട്രേലിയന്‍ ടീമും മാറ്റങ്ങളില്ലാതെയാണ് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസിനേയും അഫ്ഗാനിസ്ഥാനെയും തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഓസീസ് ടീം ഇറങ്ങുന്നത്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി( ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, എംഎസ് ധോണി( വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, ഭുവനേഷ് കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംമ്ര.

ഓസീസ് ടീം: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്( ക്യാപ്റ്റന്‍), ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്ക് സ്‌റ്റോയ്ന്‍സ്, അലക്‌സ് കാരി(വിക്കറ്റ് കീപ്പര്‍), നഥാന്‍ കോള്‍ട്ടര്‍നൈല്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ആഡം സാംമ്പ.

Ads by Google
Ads by Google
Loading...
TRENDING NOW